Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാം ടെസ്റ്റ്: ഇന്ത്യ 457ന് പുറത്ത്; കരുത്ത് കാട്ടി വാലറ്റം

ഒന്നാം ടെസ്റ്റ്: ഇന്ത്യ 457ന് പുറത്ത്; കരുത്ത് കാട്ടി വാലറ്റം
ട്രെന്റ് ബ്രിഡ്ജ് , വെള്ളി, 11 ജൂലൈ 2014 (10:36 IST)
ഇംഗ്ളണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 457 റൺസിനു ഓൾ ഔട്ടായി. ആദ്യ ദിനം 259/5 എന്ന സ്കോറിലായിരുന്നു കളി അവസാനിപ്പിച്ചത്. സെഞ്ച്വറി നേടിയിരുന്ന മുരളി വിജയ് 146 റൺസിൽ ഔട്ടായി.

ക്യാപ്റ്റ്ന്‍ ധോണി 82 റൺസുമായി ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറപാകി. വാലറ്റത്ത്  ഭുവനേശ്വർ കുമാർ 58/149, മൊഹമ്മദ് ഷമി 51/814 (നോട്ട് ഔട്ട്) എന്നിവരുടെ ധീരമായ ചെറുത്തു നില്‍പ്പാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

രവീന്ദ്ര ജഡേജ 25 റണ്ണുമായി ഇരുവര്‍ക്കും പിന്തുണ നല്‍കി. സ്റ്റോക്സിന്റെ പന്തിൽ പ്രിയോറിന്റെ ക്യാച്ചിലൂടെയാണ് ജഡേജ പുറത്തായത്. ജയിംസ് ആൻഡേഴ്സന്‍ മൂന്നു വിക്കറ്റുമായി മുന്നിട്ടു നില്‍ക്കുകയാണ്.

Share this Story:

Follow Webdunia malayalam