ഏഷ്യാകപ്പില്‍ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട പാകിസ്ഥാന്‍ ടീമിനെ രൂക്ഷഭാഷയില്‍ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. ഏഷ്യാകപ്പില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയോട് 7 വിക്കറ്റിന്റെ പരാജയമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റും 25 പന്തും ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
നിലവിലെ പാകിസ്ഥാന്‍ ടീമിനെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന മുംബൈയ്‌ക്കോ,പഞ്ചാബിനോ പോലും തോല്‍പ്പിക്കാനാകുമെന്ന് പത്താന്‍ പറഞ്ഞു. ഇന്ത്യയിലെ ഏത് ടീമുകള്‍ക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനാകും എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മുംബൈയ്ക്ക് സാധിക്കും. പഞ്ചാബിന് കഴിയും ഇനി ഐപിഎല്‍ ടീമുകളുടെ കാര്യമാണെങ്കില്‍ ഒരുപാട് ടീമുകള്‍ക്ക് ഈ പാക് ടീമിനെ തോല്‍പ്പിക്കാനാകും. ഇര്‍ഫാന്‍ പറഞ്ഞു.