ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര 2-1ന് വിജയിച്ചെങ്കിലും ടെസ്റ്റ് പരമ്പര അടിയറവ് വെച്ച ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല. ആദ്യ ടെസ്റ്റില്‍ 124 റണ്‍സ് പിന്തുടരാനാകാതെയാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ടെസ്റ്റിലാകട്ടെ 408 റണ്‍സിന്റെ ദയനീയമായ തോല്‍വിയും ഇന്ത്യ നേരിട്ടു.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ രൂക്ഷവിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെതിരെയും പരിശീലകന്‍ ഗൗതം ഗംഭീറിന് നേരെയും ഉയര്‍ന്നത്. വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഉടമയായ പാര്‍ഥ് ജിന്‍ഡാലും അടങ്ങിയിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര വിജയിച്ചതോടെ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍.
ടെസ്റ്റിനും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിനും വ്യത്യസ്തമായ കോച്ചുകള്‍ വേണമെന്ന ആവശ്യമായിരുന്നു പാര്‍ഥ് ജിന്‍ഡാല്‍ ഉന്നയിച്ചത്. ഈ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗംഭീര്‍ പ്രതികരിച്ചത്. എന്തിനും ബന്ധമില്ലാത്ത ആളുകള്‍ അഭിപ്രായം പറയുന്നു. ഒരാള്‍ ഒരു ഐപിഎല്‍ ടീം ഉടമയായത് കൊണ്ട് ടെസ്റ്റ് കോച്ചിങ്ങിനെ പറ്റി സംസാരിക്കാന്‍ യോഗ്യനാകുന്നില്ല. എല്ലാവരും സ്വന്തം മേഖലയില്‍ മാത്രം അഭിപ്രായം ചുരുക്കണം. അറിവില്ലാത്ത കാര്യങ്ങളെ പറ്റി പറയരുത്. ഗംഭീര്‍ പ്രതികരിച്ചു.