ഹോങ്കോങ് സിക്‌സസ് 2025ല്‍ കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ട് ക്യാമ്പയിന്‍ അവസാനിപ്പിച്ച് ഇന്ത്യ. ദിനേശ് കാര്‍ത്തികിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ ഇന്ത്യ കുവൈറ്റ്, യുഎഇ, നേപ്പാള്‍ ടീമുകളോട് പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 48 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓരോ ടീമിനും 6 ഓവറുകള്‍ വീതമുള്ള അതിവേഗ ഫോര്‍മാറ്റാണ് ഹോങ്കോങ് സിക്‌സസ്.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 6 ഓവറില്‍ 138 റണ്‍സാണ് ഇന്ത്യ വഴങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 6 ഓവറില്‍ 90 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ നിരയില്‍ ഭരത് ചിപ്ലി 13 പന്തില്‍ 41 റണ്‍സും സബ്സ്റ്റിറ്റിയൂട്ട് ക്യാപ്റ്റനായ സ്റ്റുവര്‍ട്ട് ബിന്നി 9 പന്തില്‍ 25 റണ്‍സും നേടി. പാകിസ്ഥാനെതിരെ വിജയത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങിയതെങ്കിലും തുടര്‍മത്സരങ്ങളിലെല്ലാം ഇന്ത്യ പരാജയമേറ്റുവാങ്ങുകയായിരുന്നു.