ഇന്ത്യൻ ടീമിലെ സീനിയർ താരമാണെങ്കിലും അടുത്ത കാലത്തൊന്നും മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്‌റ്റനായ അജിങ്ക്യ രഹാനയ്ക്ക് സാധിച്ചിട്ടില്ല. അവസാനം കളിച്ച ഇംഗ്ലണ്ട് പര്യടനത്തിൽ പോലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ഇനി ഇന്ത്യൻ ടീമിൽ ഇടം ലഭിക്കില്ലെന്ന് കരുതിയെങ്കിലും വിരട് കോലിയുടെ അഭാവത്തിൽ നാട്ടിൽ നറ്റക്കുന്ന ടെസ്റ്റ് ടീമിൽ രഹാനയ്ക്ക് വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ന്യൂസിലൻഡ് പരമ്പരയിലെ പ്രകടനം താരത്തിന്റെ ഭാവി തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിങ്.
വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. അവന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. ഈ വർഷം 19 മാത്രമാണ് ശരാശരി. ഒരുകാലത്ത് ദ്രാവിഡിന്റെ പകരക്കാരനെന്നാണ് അവനെ വിശേഷിപ്പിച്ചിരുന്നത്. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും ശക്തമായി തിരിച്ചുവരാനുള്ള കരുത്ത് രഹാനെക്കുണ്ട്. അടുത്തിടെയുള്ള അധികം മത്സരങ്ങളും വിദേശത്തായിരുന്നതിനാൽ നാട്ടില്‍ പരമ്പര ലഭിക്കുമ്പോള്‍ രഹാനെക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടാവുമെന്നാണ് കരുതുന്നത്.
ന്യൂസീലന്‍ഡ് പരമ്പരയില്‍ തന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ രഹാനെക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. കാരണം അവന് ഇനി മുന്നോട്ട് പോകണമെങ്കിൽ റൺസ് കണ്ടെത്തിയെ തീരു. സൂര്യകുമാറിനെ പോലുള്ള യുവതാരങ്ങൾ ടീമിൽ അവസരത്തിനായി കാത്തുനിൽക്കുകയാണ്. രഹാനെക്കും പുജാരക്കും സ്‌കോര്‍ നേടാനാവാത്ത പക്ഷം അവരുടെ സ്ഥാനം അധികം വൈകാതെ തെറിക്കുമെന്നുറപ്പാണ്. ഹർഭജൻ പറഞ്ഞു.