ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു. ഏഷ്യാകപ്പ് ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക് ഇന്ത്യന്‍ നിരയില്‍ കളിക്കില്ല. പകരക്കാരനായി റിങ്കു സിംഗ് ടീമിലെത്തി. ശിവം ദുബെ, ജസ്പ്രീത് ബുമ്ര എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഇതോടെ ഹര്‍ഷിത് റാണ, അര്‍ഷദീപ് സിംഗ് എന്നിവര്‍ക്ക് അവസരം നഷ്ടപ്പെട്ടു.