Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലെജൻഡ്സ് ടി20 ലീഗിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം, അഫീസും യുവരാജും നേർക്കുനേർ, മത്സരം എവിടെ കാണാം?

India vs Pakistan, Yuvaraj vs Afridi, Cricket, Cricket News,ഇന്ത്യ- പാകിസ്ഥാൻ, യുവരാജ്- അഫ്രീദി, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്തകൾ

അഭിറാം മനോഹർ

, ഞായര്‍, 20 ജൂലൈ 2025 (08:59 IST)
India Legends vs Pakistan
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാമ്പ്യന്‍ഷിന്റെ ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാനെത്തുന്നത്. അതേസമയം ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, അമ്പാട്ടി റായിഡു എന്നിങ്ങനെ ശക്തമായ ബാറ്റിങ് നിരയുമായാണ് ഇന്ത്യയുടെ വരവ്. ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ഥ് കൗള്‍, വരുണ്‍ ആരോണ്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നര്‍മാരായി ഹര്‍ഭജന്‍ സിങ്ങും പീയുഷ് ചൗളയും ഓള്‍റൗണ്ടറായി യൂസഫ് പത്താനും ടീമിലുണ്ട്.
 
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഓയിന്‍ മോര്‍ഗന്‍ നയിച്ച ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് പാകിസ്ഥാനെത്തുന്നത്. 34 പന്തില്‍ 54 റണ്‍സുമായി മുഹമ്മദ് ഹഫീസാണ് മത്സരത്തില്‍ തിളങ്ങിയത്.മുഹമ്മദ് ഹഫീസ് നയിക്കുന്ന ടീമില്‍ സൊഹൈല്‍ തന്‍വീര്‍, വഹാബ് റിയാസ്, റുമ്മന്‍ റയീസ് എന്നിവരടങ്ങിയ ശക്തമായ ബൗളിങ്ങിരയാണുള്ളത്. ഷാഹിദ് അഫ്രീദിക്കൊപ്പം മുന്‍ നായകന്മാരായ മിസ്ബ ഉള്‍ ഹഖ്, ഷോയ്ബ് മാലിക്, സര്‍ഫറാസ് അഹമ്മദ് എന്നിവരും ടീമിലുണ്ട്. സയീദ് അജ്മലാണ് ടീമിലെ സ്പിന്നര്‍. 
 
ഇന്ത്യൻ സമയം രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും മൊബൈൽ ഉപയോക്താക്കൾക്ക് ഫാൻ കോഡ് ആപ്പിലും തത്സമയം കാണാനാകും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WCL 2025, Pakistan Champions vs England Champions: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു ജയം