India vs Pakistan: സഞ്ജുവിനെ ബാറ്റിങ്ങിനിറക്കാതെ ഇന്ത്യ; അഞ്ചാമനായി എത്തിയത് ദുബെ
തിലക് വര്‍മ പുറത്തായപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയത് ആറാമതോ ഏഴാമതോ ബാറ്റ് ചെയ്യേണ്ട ശിവം ദുബെ
Suryakumar Yadav and Tilak varma
India vs Pakistan: ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 25 പന്തുകള്‍ ശേഷിക്കെ ലക്ഷ്യംകണ്ടു.
നായകന്‍ സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താകാതെ 47), ഓപ്പണര്‍ അഭിഷേക് ശര്‍മ (13 പന്തില്‍ 31), തിലക് വര്‍മ (31 പന്തില്‍ 31), എന്നിവര്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചു.
അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിങ്ങിനു ഇറങ്ങിയില്ല. ടീം ലിസ്റ്റ് പ്രകാരം അഞ്ചാമത് ബാറ്റിങ്ങിനിറങ്ങേണ്ട സഞ്ജുവിനു അവസരം നല്‍കിയില്ല. തിലക് വര്‍മ പുറത്തായപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയത് ആറാമതോ ഏഴാമതോ ബാറ്റ് ചെയ്യേണ്ട ശിവം ദുബെ. ഏഴ് പന്തില്‍ 10 റണ്‍സുമായി ദുബെ പുറത്താകാതെ നില്‍ക്കുകയും ചെയ്തു. യുഎഇയ്‌ക്കെതിരായ മത്സരത്തിലും സഞ്ജുവിനു ബാറ്റ് ചെയ്യേണ്ടിവന്നില്ല.