India vs South Africa Test Series: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 14 മുതല്‍; പന്തിനൊപ്പം ജുറലും കളിക്കുമോ?
നവംബര്‍ 30 നു ഏകദിന പരമ്പരയ്ക്കു തുടക്കമാകും
India vs South Africa Test Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കു നവംബര്‍ 14 നു തുടക്കം. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുക. രണ്ടാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ 26 വരെ ഗുവാഹത്തിയില്‍ നടക്കും.
നവംബര്‍ 30 നു ഏകദിന പരമ്പരയ്ക്കു തുടക്കമാകും. മൂന്ന് മത്സരങ്ങള്‍ ഏകദിന പരമ്പരയില്‍ ഉണ്ട്. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഡിസംബര്‍ ഒന്‍പതിനു ആരംഭിച്ച് ഡിസംബര്‍ 19 നു അവസാനിക്കും.
ഇന്ത്യ, ടെസ്റ്റ് സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനം നടത്തിയ ജുറല്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ബെഞ്ചില്‍ ഇരിക്കും.