ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗങ്ങളെ തേടി വമ്പന്‍ ബ്രാന്‍ഡുകള്‍. ലോകകിരീടം സ്വന്തമാക്കിയതോടെ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ എന്നിവരുടെയെല്ലാം താരമൂല്യം കുതിച്ചുയരുകയാണ്. ചില താരങ്ങളുടെ മൂല്യം 100 ശതമാനത്തോളമാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.
എക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം പല ഇന്ത്യന്‍ താരങ്ങളുടെയും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ടിരട്ടിയും മൂന്നിരട്ടിയുമായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് വമ്പന്‍ ബ്രാന്‍ഡുകളെ ആകര്‍ഷിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ സെമിഫൈനലില്‍ നടത്തിയ ഒരൊറ്റ പ്രകടനത്തിന്റെ മികവില്‍ ജെമീമ റോഡ്രിഗസിന്റെ ബ്രാന്‍ഡ് വാല്യൂ 100 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയക്കെതിരായ മത്സരശേഷം 10-12 ബ്രാന്‍ഡുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ജമീമയുടെ മാനേജ്‌മെന്റ് ഏജന്‍സിയായ ജെഎസ്ഡബ്യു സ്‌പോര്‍ട്‌സ് ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ കരണ്‍ യാദവ് പറയുന്നു.
ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ക്കുള്ള ഫീ 75 ലക്ഷം രൂപയില്‍ നിന്ന് ഒന്നര കോടി രൂപയായി ജെമീമ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മറ്റ് താരങ്ങളുടെ ഫീസില്‍ 30 ശതമാനത്തിലധികമാണ് വര്‍ധനവ്.