Women's ODI Worldcup Indian Team:മിന്നുമണിക്കും ഷഫാലിക്കും ഇടമില്ല, വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായ മിന്നുമണിയേയും ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.
വനിതാ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന സംഘത്തില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. പ്രതീക റാവല്‍ സ്മൃതി മന്ദാനയ്‌ക്കൊപ്പം ഓപ്പണറായി ടീമിലെത്തിയപ്പോള്‍ ഷെഫാലി വര്‍മയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ എ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായ മിന്നുമണിയേയും ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.
ഓസ്‌ട്രേലിയ എയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമായിരുന്നു ഷെഫാലിക്ക് നേടാനായത്. അതേസമയം പ്രതീക റാവല്‍ മികച്ച പ്രകടനമാണ് ഓപ്പണറായി നടത്തുന്നത്. പരിക്ക് മൂലം വിശ്രമത്തിലുള്ള പേസര്‍ രേണുകാ സിംഗിനെയും ടീമിലേക്ക് പരിഗണിച്ചില്ല. സെപ്റ്റംബര്‍ 30 മുതലാണ് വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. നവംബര്‍ രണ്ടിനാണ് ഫൈനല്‍ മത്സരം.
വനിതാ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന(വൈസ് ക്യാപ്റ്റന്‍),പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍,ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (കീപ്പര്‍), ക്രാന്ത് ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ്, ശ്രീചരണി, യാസ്തിക ഭാട്ടിയ(കീപ്പര്‍), സ്‌നേഹ് റാണ