ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു
ഡിസംബര്‍ 16ന് അബുദാബിയിലാണ് താരലേലം നടക്കുക.
2025ലെ ഐപിഎല്‍ മിനി- താരലേലത്തിന് മുന്‍പായി 1,355 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 16ന് അബുദാബിയിലാണ് താരലേലം നടക്കുക. മായങ്ക് അഗര്‍വാള്‍,കെ എസ് ഭരത്, രാഹുല്‍ ചാഹര്‍, രവി ബിഷ്‌ണോയ്, വെങ്കടേഷ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ എന്നിവരാണ് താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ പ്രമുഖര്‍.
ഓസ്‌ട്രേലിയയില്‍ നിന്ന് കാമറൂണ്‍ ഗ്രീന്‍, മാത്യൂ ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളും താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര താരങ്ങള്‍ ഐപിഎല്ലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ രവി ബിഷ്‌ണോയ്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ 2 കോടി അടിസ്ഥാന വിലയ്ക്കാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
10 ഫ്രാഞ്ചൈസികള്‍ക്കുമായി 237.55 കോടി രൂപയാണ് താരലേലത്തിനായി കൈയ്യിലുള്ളത്. ഇതില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 64.30 കോടിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 43.40 കോടി രൂപയും കൈയിലുണ്ട്. 31 വിദേശതാരങ്ങള്‍ ഉള്‍പ്പടെ 77 സ്ലോട്ടുകളാണ് ഫ്രാഞ്ചൈസികള്‍ക്ക് നികത്താനുള്ളത്.