ഇന്ത്യയെ ഐസിസി വനിതാ ഏകദിന ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജെമീമ റോഡ്രിഗസ് വനിതാ ബിഗ് ബാഷിനായി ഓസ്‌ട്രേലിയയിലേക്ക്. 2025 വനിതാ ബിഗ് ബാഷില്‍ ബ്രിസ്‌ബേന്‍ ഹീറ്റിനായാണ് താരം കളിക്കുക.
ഓസ്‌ട്രേലിയക്കെതിരെ സെമിഫൈനല്‍ മത്സരത്തില്‍ ജെമീമ നേടിയ 127 റണ്‍സിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ താരപദവിയുമായാണ് താരം കളിക്കുക. കഴിഞ്ഞ വര്‍ഷത്തെ വനിതാ ബിഗ് ബാഷ് സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 267 റണ്‍സാണ് ജെമീമ നേടിയത്. ലോകകപ്പില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം നദീന്‍ ഡി ക്ലെര്‍ക്കിനൊപ്പം ജെമീമ ബ്രിസ്‌ബേന്‍ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.