ഏഷ്യാകപ്പ്: ഒമാനെ 67ല്‍ റണ്‍സിലൊതുക്കി പാകിസ്ഥാന്‍, 93 റണ്‍സിന്റെ വമ്പന്‍ വിജയം
ഷഹീന്‍ ഷാ അഫ്രീദിയും അബ്രാര്‍ മുഹമ്മദും മുഹമ്മദ് നവാസും ഓരോ വിക്കറ്റും നേടി.
ഏഷ്യാകപ്പില്‍ വിജയത്തോടെ തുടക്കം കുറിച്ച് പാകിസ്ഥാന്‍. ഗ്രൂപ്പ് എ യില്‍ ഒമാനെതിരെ നടന്ന മത്സരത്തില്‍ 93 റണ്‍സിന്റെ വമ്പന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 160 റണ്‍സില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനെ 16.4 ഓവറില്‍ 67 റന്‍സിലൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നു. 2 വിക്കറ്റ് വീതം വീഴ്ത്തിയ സൈം അയൂബ്, സുഫിയാന്‍ മുഖീം, ഫഹീം അഷ്‌റഫ് എന്നിവരാണ് പാകിസ്ഥാന് വിജയമൊരുക്കിയത്. ഷഹീന്‍ ഷാ അഫ്രീദിയും അബ്രാര്‍ മുഹമ്മദും മുഹമ്മദ് നവാസും ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സ്‌കോര്‍ 160-7ന് ഒതുങ്ങിയിരുന്നു. മൂന്നാം സ്ഥാനത്തെത്തി 43 പന്തില്‍ 66 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസാണ് പാക് നിരയില്‍ തിളങ്ങിയത്. പാക് ഓപ്പണറായ സൈം അയൂബും നായകന്‍ സല്‍മാന്‍ അലി ആഗയും ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 29 റണ്‍സുമായി സഹീബ് സാദ ഫര്‍ഹാന്‍, 10 പന്തില്‍ 19 റണ്‍സുമായി മുഹമ്മദ് നവാസ് 16 പന്തില്‍ 23* റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്.