Rinku Singh's Marriage Postponed: 'കരിയര്‍ ആണ് മെയിന്‍'; വിവാഹം നീട്ടിവെച്ച് റിങ്കു സിങ്
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വെച്ച് വിവാഹ ചടങ്ങ് നടത്താനായിരുന്നു തീരുമാനം
Rinku Singh and Priya Saroj
Rinku Singh - Priya Saroj Marriage Date: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാര്‍ട്ടി എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹ തിയതി നീട്ടി. ഈ വര്‍ഷം നവംബര്‍ 19 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്ന് വിവാഹം നടക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വെച്ച് വിവാഹ ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ 2026 ജനുവരിയിലേക്ക് വിവാഹം മാറ്റിയേക്കുമെന്നാണ് വിവരം. ക്രിക്കറ്റ് കരിയറിലെ തിരക്കുകള്‍ കാരണമാണ് വിവാഹ തിയതി നീട്ടാന്‍ റിങ്കു സിങ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍ എട്ടിനു ലഖ്‌നൗവില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. റിങ്കുവിന്റെ രാജ്യാന്തര ക്രിക്കറ്റ് ഷെഡ്യൂള്‍ ഏറെ തിരക്കുള്ളതാണ്. അതിനാല്‍ വിവാഹ തിയതിയെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്ന് പ്രിയ സരോജിന്റെ പിതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം നടക്കുന്ന സമയമായതിനാലാണ് റിങ്കു സിങ് വിവാഹ തിയതി നീട്ടിയിരിക്കുന്നത്.