Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍: ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന ജയം

ഐപിഎല്‍: ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന ജയം
ഹൈദരാബാദ് , ശനി, 16 മെയ് 2015 (10:16 IST)
ഐപിഎല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മഴ മൂലം 11 ഓവറാക്കിയ മല്‍സരത്തില്‍ വാര്‍ണറുടെയും (52) ഹെൻറിക്വസിന്റെയും (57) അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ സണ്‍റൈസേഴ്സ്  135 റണ്‍സ് എന്ന വിജയ ലക്ഷ്യം കുറിച്ചു.

വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബാംഗ്ളൂരിന്റെ വിജയലക്ഷ്യം ആറ് ഓവറില്‍ 81 റണ്‍സായി പുനര്‍നിര്‍ണയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി ഗെയ്ല്‍ (10 പന്തില്‍ 35) ലും  കോഹ്‌ലിയും (19 പന്തില്‍ 44) തകര്‍ത്തടിച്ചപ്പോള്‍ ബാംഗ്ലൂരിന് വിജയം സ്വന്തമാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam