Sanju Samson: സഞ്ജുവിന്റെ വഴിമുടക്കി 'ഗില്‍ ഫാക്ടര്‍'; പേരിനൊരു 'പേരുചേര്‍ക്കല്‍'

ഉപനായകന്‍ ആയതിനാല്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ ഉറപ്പാണ്. ഗില്ലിനൊപ്പം അഭിഷേക് ശര്‍മയോ സഞ്ജു സാംസണോ ആയിരിക്കും ഓപ്പണറാകുക

രേണുക വേണു
ബുധന്‍, 20 ഓഗസ്റ്റ് 2025 (08:37 IST)
Sanju Samson and Shubman Gill

Sanju Samson: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച സഞ്ജു സാംസണ്‍ എവിടെ കളിക്കും? ശുഭ്മാന്‍ ഗില്‍ സ്‌ക്വാഡില്‍ ഉള്ളതുകൊണ്ട് സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. 
 
ഉപനായകന്‍ ആയതിനാല്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ ഉറപ്പാണ്. ഗില്ലിനൊപ്പം അഭിഷേക് ശര്‍മയോ സഞ്ജു സാംസണോ ആയിരിക്കും ഓപ്പണറാകുക. അതില്‍ അഭിഷേകിനാണ് കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടിവരും. ഗില്‍ സ്‌ക്വാഡില്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ജുവിനു കാര്യങ്ങള്‍ എളുപ്പമായേനെ !
 
ഓപ്പണര്‍ സ്ഥാനമല്ലാതെ സഞ്ജുവിനു ഏത് റോള്‍ കൊടുക്കുമെന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്. മൂന്നാം നമ്പറില്‍ തിലക് വര്‍മയ്ക്കാണ് കൂടുതല്‍ സാധ്യത. ഇടംകൈയന്‍ ബാറ്ററാണെന്നതും മൂന്നാം നമ്പറിലെ റണ്‍സ് കണക്കുകളും തിലകിനു അനുകൂലം. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി 13 കളികളില്‍ നിന്ന് 169.73 സ്‌ട്രൈക് റേറ്റില്‍ 443 റണ്‍സാണ് തിലക് നേടിയിരിക്കുന്നത്. മറുവശത്ത് സഞ്ജു മൂന്നാം നമ്പറില്‍ മൂന്ന് കളികളില്‍ നിന്ന് 126.92 സ്‌ട്രൈക് റേറ്റില്‍ നേടിയിരിക്കുന്നത് വെറും 33 റണ്‍സ് മാത്രം ! ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി സഞ്ജു മികച്ച പ്രകടനം നടത്തിയിരിക്കുന്നത് ഓപ്പണര്‍ റോളിലാണ്. സ്വതസിദ്ധമായ ശൈലിയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കണമെങ്കില്‍ സഞ്ജുവിനു വേണ്ടതും ഓപ്പണര്‍ സ്ഥാനം തന്നെ. 
 
ഇനി ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇറക്കാമെന്ന് വെച്ചാലും കടമ്പകളുണ്ട്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ ജിതേഷ് ശര്‍മയാണ് സഞ്ജുവിന്റെ വെല്ലുവിളി. 11 കളികളില്‍ നിന്ന് 176.35 സ്‌ട്രൈക് റേറ്റില്‍ 261 റണ്‍സ് നേടിയ ജിതേഷ് നില്‍ക്കുമ്പോള്‍ ഒന്‍പത് കളികളില്‍ നിന്ന് 140.69 സ്‌ട്രൈക് റേറ്റുള്ള സഞ്ജുവിനെ ഫിനിഷര്‍ റോളിലേക്ക് കൊണ്ടുവരാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ മടിക്കും. 
 
മാത്രമല്ല അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്ലോ സഞ്ജുവോ ഓപ്പണറാകുമെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ഗില്ലിന്റെയും ജയ്‌സ്വാളിന്റെയും അഭാവത്തിലാണ് സഞ്ജു ഇന്ത്യക്കായി ഓപ്പണറായി കളിച്ചതെന്നും അഗാര്‍ക്കര്‍ പറയുന്നു. അതായത് ഗില്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായി സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടപ്പെടുമെന്ന പരോക്ഷ സൂചനയാണ് ഈ വാക്കുകളില്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പലരും നിങ്ങളെ ഉപയോഗിക്കും, പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം, വാഗ്ദാനം ചെയ്തത് കിട്ടിയില്ലെങ്കിൽ നിരാശപ്പെടുത്തരുത്, വനിതാ ടീമിനോട് ഗവാസ്കർ

സഞ്ജു ചെന്നൈയിലെത്തിയാൽ പകുതി സീസണിൽ ധോനി ചെന്നൈ വിടും: മുഹമ്മദ് കൈഫ്

Sanju Samosn: ധോനി പോയാല്‍ ടീമിന്റെ മുഖമാകുന്ന പ്ലെയര്‍ വേണം, സഞ്ജുവിനോളം യോജിച്ച താരമില്ല

Rajasthan Royals : പരാഗല്ല!, സഞ്ജുവിന് പകരം രാജസ്ഥാൻ നായകനാവുക ഈ രണ്ട് യുവതാരങ്ങളിൽ ഒരാൾ

ജയിച്ചാലും തോറ്റാലും ആളുകൾക്ക് ഹർമനെ നിലത്തിടണം, ക്യാപ്റ്റൻസി വിവാദത്തെ വിമർശിച്ച് അഞ്ജും ചോപ്ര

അടുത്ത ലേഖനം
Show comments