മലയാളി താരം സഞ്ജു സാംസണ് ഇന്ന് മുപ്പത്തിയൊന്നാം പിറന്നാള്‍. ഐപിഎല്‍ 2026 സീസണിന് മുന്‍പായി സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ശ്രമങ്ങള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കെയാണ് സഞ്ജു പിറന്നാള്‍ ആഘോഷിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതിനാല്‍ തന്നെ പിറന്നാള്‍ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സഞ്ജു ചെന്നൈയിലെത്തുമെന്ന് ഉറപ്പായെന്നും താരകൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജുവിനായി രവീന്ദ്ര ജഡേജയേയും സാം കറനെയും ചെന്നൈ കൈമാറുമെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എം എസ് ധോനി വൈകാതെ കളമൊഴിയുമെന്ന ഘട്ടത്തില്‍ സഞ്ജുവിലൂടെ ആരാധകരെ കൂടെ നിര്‍ത്തുകയെന്ന ലക്ഷ്യവും ചെന്നൈയുടെ നീക്കത്തിന് പിന്നിലുണ്ട്.