Sanju Samson: ഗംഭീര്‍ സഞ്ജുവിനോടു പറഞ്ഞു, 'നീ 21 തവണ ഡക്കിനു പുറത്തായാലും അടുത്ത കളി ഇറക്കും'
എത്ര പരാജയപ്പെട്ടാലും സഞ്ജുവിനു വീണ്ടും അവസരം നല്‍കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞതായി ഇന്ത്യയുടെ മുന്‍താരം രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു
Sanju Samson: ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി എത്തിയപ്പോള്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ടീമില്‍ കളിപ്പിച്ചു.
എത്ര പരാജയപ്പെട്ടാലും സഞ്ജുവിനു വീണ്ടും അവസരം നല്‍കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞതായി ഇന്ത്യയുടെ മുന്‍താരം രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. സഞ്ജുവിനു അവസരം ലഭിക്കുന്നതില്‍ തനിക്കു സന്തോഷമുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
' ഞാന്‍ ആശ്ചര്യപ്പെട്ടു, എങ്കിലും സഞ്ജുവിനു വീണ്ടും അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. പരിശീലകനും നായകനും സഞ്ജുവില്‍ ഇത്രത്തോളം വിശ്വാസം അര്‍പ്പിക്കുന്നത് നല്ലതാണ്. പവര്‍പ്ലേയില്‍ ഓപ്പണര്‍മാരെ ആരെങ്കിലും നഷ്ടപ്പെടുകയാണെങ്കില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാനിറങ്ങാം,'
' പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞ കാര്യത്തെ കുറിച്ച് ഞാനുമായുള്ള അഭിമുഖത്തില്‍ സഞ്ജു ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സഞ്ജു 21 തവണ ഡക്കായാലും അവനു 22-ാം തവണയും അവസരം നല്‍കുമെന്നാണ് ഗംഭീര്‍ പറഞ്ഞത്. സഞ്ജുവിന് എന്തൊക്കെ സാധ്യമാകുമെന്ന് ടീം മാനേജ്‌മെന്റിനു വ്യക്തമായി അറിയാം,' അശ്വിന്‍ പറഞ്ഞു.