Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടി കളിയിലെ താരമായ കോലി ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ്

രേണുക വേണു
തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (07:29 IST)
Virat Kohli: ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയാണ് ഒന്നാമനെന്ന് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഏകദിനത്തില്‍ കോലിയാണ് ഏറ്റവും കേമനെന്ന് അദ്ദേഹത്തിനു ഒപ്പം കളിച്ചവരും എതിരെ കളിച്ചവരും സമ്മതിക്കുന്ന കാര്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. 
 
' കോലിക്കൊപ്പം ഇന്ത്യയില്‍ കളിച്ചവരും കോലിക്ക് എതിരായി കളിച്ചവരും സമ്മതിക്കുന്ന കാര്യമാണ് അദ്ദേഹം ഏകദിനത്തില്‍ ഏറ്റവും മികച്ച താരമാണെന്നത്. റിക്കി പോണ്ടിങ് അടക്കം കോലിയെ ഏകദിനത്തിലെ 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT) എന്ന് വിലയിരുത്തിയിരിക്കുന്നു. ഒരു ഓസ്‌ട്രേലിയന്‍ കളിക്കാരനില്‍ നിന്ന് ഇത്തരത്തിലുള്ള നല്ല വാക്കുകള്‍ കേള്‍ക്കുക പ്രയാസമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകളും മറികടന്നെങ്കില്‍ ഈ മനുഷ്യന്‍ (കോലി) എവിടെയാണ് നില്‍ക്കുന്നതെന്ന് നമുക്ക് സങ്കല്‍പ്പിക്കാമല്ലോ,' ഗവാസ്‌കര്‍ പറഞ്ഞു. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടി കളിയിലെ താരമായ കോലി ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ കോലിയുടെ 52-ാം സെഞ്ചുറിയാണിത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായി 51 സെഞ്ചുറികള്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് മറികടന്നത്. അതേസമയം രാജ്യാന്തര കരിയറില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി കോലിയുടെ 83-ാം സെഞ്ചുറിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments