ഫയറും ഐസുമല്ല, രണ്ടും ഫയര്‍... ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ പുകഴ്ത്തി സൂര്യകുമാര്‍ യാദവ്

അഭിറാം മനോഹർ
ഞായര്‍, 9 നവം‌ബര്‍ 2025 (14:39 IST)
ഇന്ത്യയുടെ ഓപ്പണിംഗ് താരമാണെങ്കിലും പലപ്പോഴും തന്റെ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ശുഭ്മാന്‍ ഗില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. സഞ്ജു സാംസണ് പകരം ഓപ്പണിങ് റോളില്‍ എത്തിയ ശേഷം ഒരു അര്‍ധസെഞ്ചുറി പോലും സ്വന്തമാക്കാനായിട്ടില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന ടി20 മത്സരത്തില്‍ മികച്ച രീതിയില്‍ ശുഭ്മാന്‍ ബാറ്റ് വീശിയിരുന്നു. ഇതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റിനെ പറ്റി ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് നായകനായ സൂര്യകുമാര്‍ യാദവ്.
 
33 ടി20 മത്സരങ്ങളില്‍ നിന്ന് 29.89 ശരാശരിയിലും 140.43 സ്‌ട്രൈക്ക്‌റേറ്റിലും 837 റണ്‍സാണ് ഗില്‍ നേടിയിട്ടുള്ളത്. ഓസീസിനെതിരെ മഴ തടസ്സപ്പെടുത്തിയ അഞ്ചാം ടി20 മത്സരത്തില്‍ 16 പന്തില്‍ നിന്നും 29 റണ്‍സാണ് ഗില്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് സൂര്യയുടെ പ്രതികരണം. മത്സരത്തില്‍ അഭിഷേകും ഗില്ലും തമ്മില്‍ ആരാകും മികച്ച സ്‌ട്രൈക്ക്‌റേറ്റ് എന്നതില്‍ മത്സരമായിരുന്നു. ഫയറും ഫയറുമായിരുന്നു അവര്‍ രണ്ടുപേരും. സൂര്യകുമാര്‍ പറഞ്ഞു.
 
വിക്കറ്റ് മികച്ചതായിരുന്നു. 5 ഓവറില്‍ 50 റണ്‍സ് മത്സരത്തില്‍ വന്നു.കഴിഞ്ഞ മത്സരത്തില്‍ പിച്ച് എന്താണെന്ന് മനസിലാക്കിയാണ് ഇരുവരും കളിച്ചത്.  അഭിഷേകും ഗില്ലും തമ്മില്‍ മികച്ച ധാരണയുണ്ട്. സാഹചര്യത്തിനനുസരിച്ച് മത്സരം കൈകാര്യം ചെയ്യാനും ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments