Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tilak Varma: എന്തൊരു ധൈര്യം, ആരെയും കൂസാത്ത മനോഭാവം; ഇങ്ങനെയുള്ളവരെയാണ് ഇന്ത്യക്ക് വേണ്ടതെന്ന് ആരാധകര്‍

Tilak Varma: എന്തൊരു ധൈര്യം, ആരെയും കൂസാത്ത മനോഭാവം; ഇങ്ങനെയുള്ളവരെയാണ് ഇന്ത്യക്ക് വേണ്ടതെന്ന് ആരാധകര്‍
, വെള്ളി, 4 ഓഗസ്റ്റ് 2023 (15:38 IST)
Tilak Varma: ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തന്റെ കഴിവ് എന്താണെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം തിലക് വര്‍മ. ഏതൊരു അരങ്ങേറ്റക്കാരനും കൊതിക്കുന്ന തുടക്കമാണ് തിലക് വര്‍മയ്ക്ക് ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് ഇത്രയും സെന്‍സേഷന്‍ ആവുമെന്ന് തിലക് വര്‍മയും കരുതി കാണില്ല. 
 
ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പരാജയപ്പെട്ടിടത്താണ് തിലക് വര്‍മ ആളിക്കത്തിയത്. അല്‍സാരി ജോസഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയതോടെ തിലക് വര്‍മ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷന്‍ താരമാകുമെന്ന് ആരാധകര്‍ വിധിയെഴുതി. അല്‍സാരി ജോസഫിനെ സിക്‌സര്‍ പറത്തിയാണ് രാജ്യാന്തര കരിയറിലെ ആദ്യ റണ്‍ തിലക് വര്‍മ സ്വന്തമാക്കുന്നത്. തൊട്ടു പിന്നാലെ അടുത്ത സികസും ! 
22 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 39 റണ്‍സ് നേടിയാണ് തിലക് വര്‍മ പുറത്താകുന്നത്. ഇന്ത്യയുടെ ടോപ് സ്‌കോററും തിലക് വര്‍മയാണ്. സ്‌കോര്‍ബോര്‍ഡില്‍ 28 ആയപ്പോള്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. സമ്മര്‍ദ്ദ സമയത്ത് നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ ആരെയും കൂസാതെയാണ് ക്രീസില്‍ നിലയുറപ്പിച്ചത്. ട്വന്റി 20 ഫോര്‍മാറ്റിനു വേണ്ട അസാമാന്യ ധൈര്യം തിലക് വര്‍മയില്‍ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മാത്രമല്ല ഫീല്‍ഡിങ്ങിലും തിലക് വര്‍മ തിളങ്ങി. ഇന്നലെത്തെ മത്സരത്തില്‍ രണ്ട് ക്യാച്ചുകളും തിലക് വര്‍മയുടെ പേരില്‍ ഉണ്ട്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് ധോനി, ഇന്ന് സഞ്ജു.. ഒന്ന് ഡൈവ് ചെയ്തിരുന്നെങ്കിൽ