Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: വീണ്ടും സം'പൂജ്യനായി' കോലി; അഡ്‌ലെയ്ഡ് നിശബ്ദം

സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തിലാണ് കോലിയുടെ പുറത്താകല്‍

India, Australia, Virat Kohli dismissal in Second ODI, India vs Australia, Virat Kohli Wicket, ഇന്ത്യ, വിരാട് കോലി, ഓസ്‌ട്രേലിയ, ഇന്ത്യ ഓസ്‌ട്രേലിയ, വിരാട് കോലി വിക്കറ്റ്

രേണുക വേണു

, വ്യാഴം, 23 ഒക്‌ടോബര്‍ 2025 (09:47 IST)
Virat Kohli

Virat Kohli: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും വിരാട് കോലി പൂജ്യത്തിനു പുറത്ത്. അഡ്‌ലെയ്ഡിലെ ഇന്ത്യന്‍ ആരാധകരെ നിശബ്ദരാക്കിയാണ് കോലിയുടെ പുറത്താകല്‍. നാല് പന്തുകള്‍ നേരിട്ട കോലിക്കു ഒരു റണ്‍സ് പോലും നേടാന്‍ സാധിക്കാത്തത് ആരാധകരെ നിരാശപ്പെടുത്തി. 
 
സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തിലാണ് കോലിയുടെ പുറത്താകല്‍. എല്‍ബിഡബ്‌ള്യുവിലൂടെയാണ് കോലി ഔട്ടായത്. ബാര്‍ട്ട്‌ലെറ്റിന്റെ പന്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ താരം. വിക്കറ്റ് അനുവദിക്കാന്‍ അംപയര്‍ക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടി പോലും വന്നില്ല. 
 
ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കോലി തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. ഒന്നാം ഏകദിനത്തില്‍ എട്ട് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് കോലി പുറത്തായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia, 2nd ODI: വീണ്ടും ടോസ് നഷ്ടം, അതിവേഗം കൂടാരം കയറി ഗില്ലും കോലിയും