Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി ഭയക്കുന്ന പാകിസ്ഥാനി ബോളര്‍ ആരാണെന്ന് അറിഞ്ഞാല്‍ ഞെട്ടും

ടീവിയില്‍ അക്രത്തിന്റെ ബോളിംഗ് കാണുമ്പോള്‍ എന്നും ഭയമായിരുന്നു

കോഹ്‌ലി ഭയക്കുന്ന പാകിസ്ഥാനി ബോളര്‍ ആരാണെന്ന് അറിഞ്ഞാല്‍ ഞെട്ടും
ന്യൂഡല്‍ഹി , തിങ്കള്‍, 16 മെയ് 2016 (15:06 IST)
ബോളര്‍മാരെ തരിപ്പണമാക്കുന്ന ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി ഭയക്കുന്ന ബോളര്‍ പാകിസ്ഥാന്‍ താരമായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബോളിംഗ് ഇതിഹാസം വസിം അക്രമാണ് താന്‍ ഭയക്കുന്ന ബോളറെന്നാണ് കോഹ്‌ലി സിഎന്‍എന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ചെറുപ്പത്തില്‍ ടീവിയില്‍ അക്രത്തിന്റെ ബോളിംഗ് കാണുമ്പോള്‍ എന്നും ഭയമായിരുന്നു. അദ്ദേഹം ടീമില്‍ നിന്ന് വിരമിച്ചതോടെയാണ് ആ ഭീഷണിയും ഭയവും മാറിയത്. പാകിസ്ഥാനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ വല്ലാത്ത സമ്മര്‍ദ്ദത്തിലാകും. ഈ സമയം ചുറ്റും നടക്കുന്നതെന്താണെന്ന് ശ്രദ്ധിക്കാറില്ല. വല്ലാത്തൊരു സുഖകരമായ അവസ്ഥയാണ് ഇന്ത്യ- പാക് മത്സരം സമ്മാനിക്കുന്നെന്നും കോഹ്ലി പറയുന്നു.

അന്താരാഷ്‌ട്രക്രിക്കറ്റിന് പിന്നാലെ ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍ത്തു കളിക്കുകയാണ്. ഇതോടെ കോഹ്‌ലിയേയും സച്ചിന്‍ തെന്‍ഡുല്‍ക്കറിനെയും താരതമ്യം ചെയ്‌ത് ആരാധകരും മുന്‍ താരങ്ങളും രംഗത്ത് എത്തുകയും ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോറ്റ് തോറ്റ് പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്ത്; ഹൈദരാബാദിന് വീണ്ടും ജയം