Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി എന്തിനാണ് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചത്; ദൃശ്യം കണ്ടവര്‍ ഞെട്ടലില്‍ - വീഡിയോ കാണാം

കോഹ്‌ലി എന്തിനാണ് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചത് - വീഡിയോ കാണാം

കോഹ്‌ലി എന്തിനാണ് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചത്; ദൃശ്യം കണ്ടവര്‍ ഞെട്ടലില്‍ - വീഡിയോ കാണാം
ബംഗലൂരു , ശനി, 4 മാര്‍ച്ച് 2017 (18:51 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിലും ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജയമാകുന്ന കാഴ്‌ച തുടരുകയാണ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പരാജയമാണ് ടീമിനെയാകെ ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍.

രണ്ടാം ടെസ്‌റ്റില്‍ ഓസീസ് സ്‌പിന്നര്‍ നാഥന്‍ ലിയോണിന്റെ പന്തില്‍ കോഹ്‌ലി പുറത്തായത് തികച്ചും നാടകീയമായിരുന്നു. മത്സരത്തിന്റെ 34മത് ഓവറില്‍ ലിയോണിന്റെ കുത്തി തിരിഞ്ഞെത്തിയ പന്തില്‍ കുടുങ്ങിയാണ് അദ്ദേഹം പുറത്തായത്.

ഔട്ട്‌സൈഡിന് പുറത്തേക്കെന്ന് തോന്നിച്ച പന്തിനെ വിട്ടുകളയാനുള്ള കോഹ്‌ലിയുടെ തീരുമാനം പാളി. പന്ത് പാഡില്‍ തട്ടിയതോടെ ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തു. അമ്പയര്‍ ഔട്ട് വിളിച്ചതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ റിവ്യൂ ചോദിച്ചു. മൂന്നാം അമ്പയറുടെ തീരുമാനം പുറത്തുവന്നപ്പോള്‍ വിരാട് പുറത്ത്.

ലിയോണിന്റെ പന്ത് പ്രതിരോധിക്കാതെ കളയാനുള്ള തീരുമാനമാണ് കോഹ്‌ലിയുടെ വിക്കറ്റ് പോകാന്‍ കാരണമെന്നും, ഇത്  അശ്രദ്ധയാണെന്നായിരുന്നു ടിവി കമന്റേറ്റര്‍മാരുടെ പ്രതികരണം. 12 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സംഭാവന.

ആദ്യ ഇന്നിംഗ്‌സില്‍ 189 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. 22.2 ഓവറിൽ 50 റൺസ്​ വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നാഥന്‍ ലിയോണ്‍ ആണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍ (90) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയ ഏക ബാറ്റ്‌സ്മാന്‍. ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിരാളി ഓസ്ട്രേലിയാണ്; നടുവൊടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര - രണ്ടാം ടെസ്‌റ്റും ദുരന്തം