ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കും, ഓപ്പണറായി ജയ്സ്വാൾ എത്താൻ സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ 3 ഫോര്‍മാറ്റിലും മത്സരമുള്ളതിനാല്‍ ടി20/ഏകദിന ഫോര്‍മാറ്റില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഭിറാം മനോഹർ
ബുധന്‍, 12 നവം‌ബര്‍ 2025 (13:45 IST)
ഈ മാസം 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഗില്‍ ഭാഗമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 3 ഫോര്‍മാറ്റിലും മത്സരമുള്ളതിനാല്‍ ടി20/ഏകദിന ഫോര്‍മാറ്റില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
ഏകദിന ടീമില്‍ ഗില്ലിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ യശ്വസി ജയ്‌സ്വാളിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ആരാകും ഇന്ത്യയുടെ മധ്യനിരയിലെത്തുക എന്ന ചര്‍ച്ചകളും സജീവമാണ്.
 
 ഏകദിനത്തില്‍ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റെക്കോര്‍ഡ് ഉണ്ടെങ്കിലും സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കില്ല. നിലവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കളിക്കുന്ന ഇന്ത്യ എ ടീമില്‍ ഭാഗമായ തിലക് വര്‍മയെയാകും ശ്രേയസിന് പകരക്കാരനായി പരിഗണിക്കുക.തിലക് കഴിഞ്ഞാല്‍ ധ്രുവ് ജുറലിനെയാണ് ശ്രേയസിന് പകരക്കാരനായി ഇന്ത്യ പരിഗണിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashvasi Jaiswal: രാജസ്ഥാൻ നായകനാവേണ്ടത് ജഡേജയല്ല, യോഗ്യൻ ജയ്സ്വാൾ: ആകാശ് ചോപ്ര

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ

ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

അടുത്ത ലേഖനം
Show comments