Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിച്ചുതകര്‍ക്കാന്‍ വരട്ടെ, ബാറ്റിംഗ് പവര്‍‌പ്ലേ ‘ഔട്ട്’ !

അടിച്ചുതകര്‍ക്കാന്‍ വരട്ടെ, ബാറ്റിംഗ് പവര്‍‌പ്ലേ ‘ഔട്ട്’ !
ദുബായ് , ശനി, 27 ജൂണ്‍ 2015 (09:04 IST)
ഏകദിന ക്രിക്കറ്റില്‍ ഇനി ബാറ്റിംഗ് പവര്‍ പ്ലേ ഇല്ല. ഐ സി സി വാര്‍ഷിക ജനറല്‍ബോഡി ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ആദ്യ 10 ഓവറുകളിലെ നിര്‍ബന്ധിത ഫീല്‍ഡിങ് നിയന്ത്രണം ഒഴിവാക്കുകയും 15 മുതല്‍ 40 വരെ ഓവറുകളിലുണ്ടായിരുന്ന ബാറ്റിങ് പവര്‍പ്ലേയും ഒഴിവാക്കിയുള്ള പരിഷ്കാരത്തിനാണ് ഐ സി സി അംഗീകാരം നല്‍കിയത്.
 
മാത്രമല്ല, ഇനി മുതല്‍ ‘ഫ്രീ ഹിറ്റ്’ എല്ലാ തരത്തിലുള്ള നോബോളുകള്‍ക്കും ഉണ്ടാകും. 41 മുതല്‍ 50 വരെയുള്ള ഓവറുകളില്‍ മുപ്പതുവാരയ്ക്ക് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാര്‍ക്ക് ഇടമുണ്ടാക്കുന്ന പരിഷ്കാരവും വരുത്തിയിട്ടുണ്ട്.
 
ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്ന ഏകദിന ക്രിക്കറ്റില്‍ ഈ പരിഷ്കാരങ്ങള്‍ വരുന്നതോടെ ബൌളര്‍മാര്‍ പിടിമുറുക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Share this Story:

Follow Webdunia malayalam