Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗെയിലിന് മുന്നില്‍ റെക്കോര്‍ഡുകള്‍ തലകുനിക്കുന്നു; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തകര്‍ത്തത് ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡുകള്‍

വാംഖഡെയില്‍ ക്രിസ് ഗെയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്നത് ക്രിക്കറ്റിലെ ഒരുപിടി റെക്കോര്‍ഡുകളാണ്. ഗെയിലിന്റെ അപരാജിത സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസ് അനായാസ ജയം നേടിയിരുയിരുന്നു.

ഗെയിലിന് മുന്നില്‍ റെക്കോര്‍ഡുകള്‍ തലകുനിക്കുന്നു; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തകര്‍ത്തത് ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡുകള്‍
വാംഖഡെ , വ്യാഴം, 17 മാര്‍ച്ച് 2016 (14:17 IST)
വാംഖഡെയില്‍ ക്രിസ് ഗെയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്നത് ക്രിക്കറ്റിലെ ഒരുപിടി റെക്കോര്‍ഡുകളാണ്. ഗെയിലിന്റെ അപരാജിത സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസ് അനായാസ ജയം നേടിയിരുയിരുന്നു.
 
ലോക ട്വന്റി-20യിലെ അതിവേഗ സെഞ്ച്വറി, ലോക ട്വന്റി-20യില്‍ ആദ്യ മല്‍സരത്തില്‍ രണ്ടാം തവണ സെഞ്ച്വറി, അന്താരാഷ്ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്നീ റെക്കോര്‍ഡുകളാണ് ഗെയില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ അടിച്ചിട്ടത്.
 
2007 ലോകകപ്പില്‍ വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗെയില്‍  സെഞ്ച്വറി നേടിയിരുന്നു. ആ ലോകകപ്പിലെ വെസ്റ്റിന്‍ഡീസിന്റെ ആദ്യ മത്സരം ആയിരുന്നു അത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ട്വന്റി-20യില്‍ സെഞ്ച്വറിയും നേടിയിട്ടുള്ള ഏക താരമാണ് ക്രിസ് ഗെയില്‍.

Share this Story:

Follow Webdunia malayalam