Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ahana Krishna: ഒരു Late ഓണം; തിരുവോണ ദിവസം ആഘോഷിക്കാൻ കഴിഞ്ഞില്ല, കാരണം വെളിപ്പെടുത്തി അഹാന കൃഷ്ണ

Onam

നിഹാരിക കെ.എസ്

, തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (12:13 IST)
കൃഷ്ണ ഫാമിലിക്ക് ഇത്തവണ ഓണം ഇല്ലായിരുന്നു. തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം പറഞ്ഞ് നടി അഹാന കൃഷ്ണകുമാർ. തിരുവോണ ദിവസം വീട്ടിലുള്ളവർക്ക് സുഖമില്ലായിരുന്നുവെന്നും ഇപ്പോൾ പ്രിയപ്പെട്ടവരെല്ലാം ഒരുമിച്ചെത്തി ഓണം ആഘോഷിച്ചെന്നും നടി പറഞ്ഞു. 
 
ഒരാഴ്ച കഴിഞ്ഞ് ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് നടി ഈ വിവരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോൾ തന്നെ ആരാധകർ ഏറെ സന്തോഷത്തിലായി.
 
'വൈകിയാണെങ്കിലും മനോഹരമായ ഓണം…തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല, കാരണം ഞങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നു. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞ്, ഇതാ ഞങ്ങൾ ഓണസദ്യയും, കളികളും, പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ചെത്തി ആഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി. അപ്പൂപ്പൻ ഇപ്പോഴും സുഖം പ്രാപിക്കുന്നു. അതിനാൽ അദ്ദേഹത്തിന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു', അഹാന കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Ahaana Krishna ഒരു പോസ്‌റ്റ് പങ്കിട്ടു (@ahaana_krishna)

തിരുവനന്തപുരത്ത് ഒരു ഹോട്ടലിലാണ് അഹാനയും കുടുംബവും ഓണാഘോഷ പരിപാടികൾ നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. സദ്യ കഴിക്കുന്നതും ഓണത്തിന്റെ സ്പെഷ്യൽ പരിപാടികളും ചിത്രങ്ങളിൽ കാണാം. ഇത്തവണ കുടുംബത്തിൽ ഒരു ആൺകുട്ടി പിറന്ന സന്തോഷത്തിൽ അഹാനയ്ക്കും കുടുംബത്തിനും ഈ ഓണം കുറച്ചധികം പ്രത്യേകതയുള്ളതാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rjanikanth: 'അരക്കുപ്പി ബിയർ കുടിച്ചിട്ട് എന്തൊക്കെയാണ് ചെയ്തത്? നടിമാരെ കുറിച്ച് ഗോസിപ്പ് പറയും': ഇളയരാജയെക്കുറിച്ച് രജനികാന്ത്