സണ്ണി ലിയോണിനേയും ഭര്‍ത്താവിനേയും സെലീന ഫ്ലാറ്റില്‍ നിന്ന് പുറത്താക്കി

ശനി, 23 മെയ് 2015 (16:56 IST)
ബോളിവുഡിലെ താരസുന്ദരി സണ്ണി ലിയോണിനേയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും മുംബൈയിലെ ഫ്ലാറ്റില്‍ നിന്ന് പുറത്താക്കി. നടി സെലീന ജെയ്റ്റ്‌ലിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്. ഫ്‌ലാറ്റിലെ മുറികള്‍ വൃത്തിയായി സൂക്ഷിക്കാത്തതിനാലാണ് ഇരുവരെയും  പുറത്താക്കിയതെന്നാണ് ബോളിവുഡിലെ അണിയറ സംസാരങ്ങള്‍.

അടുത്തിടെ സെലീന, ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തിയെന്നും. എന്നാല്‍ ഫ്ലാറ്റിലെ അന്തരീക്ഷം കണ്ട് സെലീനയ്ക്ക് ദേഷ്യം പിടിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുറികള്‍ ഉപയോഗിക്കാന്‍ പോലുമാവാത്ത രീതിയില്‍ വൃത്തിഹീനമായി കിടക്കുകയായിരുന്നുവെന്നും വാഷ്‌റൂമുകള്‍ പായല്‍ പിടിച്ചുകിടക്കുകയായിരുന്നുവെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇത് സെലീന ചൊടിപ്പിച്ചെന്നും അടുത്ത ദിവസം തന്നെ സണ്ണിയോട് പായ്ക്ക് ചെയ്തോളാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ബോളിവുഡിലെ ഗോസിപ്പ്.

വെബ്ദുനിയ വായിക്കുക