Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിന് അഭിമാനമായി ഇന്ദ്രൻസ്; അവഗണന എന്തിന്? സൂപ്പർസ്റ്റാറുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ തലയിലെടുത്ത് നടന്നേനെ!

മലയാളത്തിന് അഭിമാനമായി ഇന്ദ്രൻസ്; അവഗണന എന്തിന്? സൂപ്പർസ്റ്റാറുകൾ ആയിരുന്നെങ്കിൽ ഇപ്പോൾ തലയിലെടുത്ത് നടന്നേനെ!
, തിങ്കള്‍, 24 ജൂണ്‍ 2019 (16:21 IST)
ഹാസ്യകഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ ഏറെ ചിരിപ്പിച്ച നടന്‍ ഇന്ദ്രന്‍സിന്റെ അഭിനയമികവിന് അന്താരാഷ്ട്ര അംഗീകാരവും ആദരവും ലഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ഇന്ദ്രന്‍സ് നായകനായ വെയില്‍ മരങ്ങള്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും അവിടെ അദ്ദേഹത്തിന് റെഡ് കാര്‍പെറ്റ് വിരിച്ചുള്ള സ്വീകരണം ലഭിക്കുകയും ചെയ്തു.
 
ആഷിഖ് അബു, റിമ കല്ലിങ്കൽ തുടങ്ങി നിരവധി താരങ്ങളെ അദ്ദേഹത്തിന്റെ ഈ സന്തോഷത്തിൽ പങ്ക് ചേരുകയും പോസ്റ്റ് ഫേസ്ബുക്കിൽ പങ്ക് വെയ്ക്കുകയും ചെയ്തു. സോഷ്യൽ മീഡിയയും ഇന്ദ്രൻസിനേയും സംവിധായകൻ ബിജുവിനേയും പ്രശംസകൾ കൊണ്ട് മൂടുകയാണ്. എന്നാൽ, മലയാളത്തിലെ മുൻ‌നിര മാധ്യമങ്ങൾ മാത്രം ഈ വാർത്തയ്ക്ക് വേണ്ട പ്രാധാന്യം കൊടുക്കുന്നില്ലെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. 
 
മറ്റുനടന്മാര്‍ പുരസ്‌കാരവും അംഗീകാരവും നേടുമ്പോഴുള്ള ആരവമോ ആര്‍പ്പുവിളികളോ അഭിനന്ദന പ്രവാഹമോ ഒന്നും തന്നെ ഇന്ദ്രന്‍സിന് മാധ്യമങ്ങളുടെയോ സഹപ്രവർത്തകരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയരുന്നു. നടനെ തികച്ചും അവഗണിക്കുന്ന ഈ നീക്കം ശക്തമായി എതിര്‍ക്കപ്പെടണം എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പറയുന്നത്. സൂപ്പർ താരങ്ങൾ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ തലയിലെടുത്ത് വെച്ച് നടന്നേനെ എന്നും വിമർശനം ഉയരുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമത്തെ 100 കോടി ഓൺ ദി വേ! - ഹൌസ് ഫുൾ ഷോകളുമായി തിയേറ്ററുകൾ നിറഞ്ഞ് ‘ഉണ്ട’ !