Dulquer Salman: 'ഞാന്‍ ആദ്യമായി മറിയത്തോട് നോ പറഞ്ഞത് ആ സമയത്താണ്': ഫാദർഹുഡിനെ കുറിച്ച് ദുൽഖർ സൽമാൻ

നിഹാരിക കെ.എസ്
ചൊവ്വ, 11 നവം‌ബര്‍ 2025 (11:43 IST)
വാഹനങ്ങളോട് മമ്മൂട്ടിക്കുള്ള ഭ്രമം അതുപോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും കിട്ടിയിട്ടുണ്ട്. ഇറങ്ങുന്ന എല്ലാ പുതിയ കാറുകളും എക്‌സ്‌പ്ലോര്‍ ചെയ്യാൻ ദുൽഖറിന് ഇഷ്ടമാണ്. ഒറ്റയ്ക്ക് ഡ്രൈവ് പോകുന്നതാണോ അല്ലെങ്കില്‍ ആരെങ്കിലും കൂടെ വേണോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റിനെ കുറിച്ച് പറയുന്നത്. 
 
എനിക്ക് എപ്പോഴും കൂട്ടിന് ആളുണ്ടാവുന്നതാണ് സന്തോഷം, പ്രത്യേകിച്ചും ഫാമിലി, വൈഫ്, മകള്‍. മകളെ കൂട്ടി ഡ്രൈവിന് പോകും, എന്നെപ്പോലെ കാറിനോട് മകള്‍ക്കും ഒരു താത്പര്യം ഉണ്ടാക്കി എടുക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവള്‍ക്കത് അത്ര താത്പര്യമില്ലെന്ന് ദുൽഖർ ചിരിയോടെ പറയുന്നു.
 
'പുതിയ കാറില്‍ ഇരുന്നാല്‍ എനിക്ക് ഈ മണം ഇഷ്ടമല്ല എന്ന് മകൾ പറയും. മകള്‍ക്കിപ്പോള്‍ എട്ട് വയസ്സായി, മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്', നടൻ പറഞ്ഞു. കാന്താ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുൽഖർ. 
 
മറിയം അച്ഛന്റെ ഓമനക്കുട്ടിയാണോ, അമ്മയുടെ ഓമനക്കുട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ - അവള്‍ ഏറ്റവും അധികം കാണുന്നത് അമ്മയെയാണ്. ഞാന്‍ കാമിയോ പോലെ എപ്പോഴെങ്കിലും വിസിറ്റ് ചെയ്യുന്ന വാപ്പയെ പോലെയാണ് എന്നായിരുന്നു ദുൽഖറിന്റെ മറുപടി. 
 
'ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ ഞാനും മകളും മാത്രമായിരുന്നു. അമാല്‍ ഇറ്റലിയില്‍ ഒരു കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാനാണ് മകളെ നോക്കിയത്. എനിക്ക് തോന്നുന്നു, ഞാന്‍ ആദ്യമായി മറിയത്തോട് നോ എന്നൊക്കെ പറഞ്ഞത് ആ സമയത്താണ്. അത് അവള്‍ക്ക് വലിയ അപ്‌സറ്റ് ആയിരുന്നു. അമ്മാ അപ്പ എന്നോട് നോ പറഞ്ഞു എന്നൊക്കെ അമാലിനെ വിളിച്ചു പറഞ്ഞു', ദുൽഖർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments