Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാവോയുടെ മനം കീഴടക്കി ശ്രിയ ശരൺ! വിവാഹം ഉടൻ?

ക്രിക്കറ്റ് താരം ബ്രാവോയുമായി ശ്രീയ ശരണിന്റെ വിവാഹം ഉടന്‍?

ബ്രാവോയുടെ മനം കീഴടക്കി ശ്രിയ ശരൺ! വിവാഹം ഉടൻ?
ചെന്നൈ , തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (10:44 IST)
സെലിബ്രിറ്റികളുടെ പുറകേ പോകുന്നത് പാപ്പരാസികളുടെ സ്ഥിരം പരിപാടിയാണ്. ഇത്തവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വെയ്ൻ ബ്രാവോയും തെന്നിന്ത്യൻ സുന്ദരി ശ്രിയ ശരണുമാണ്. ഇരുവരും തമ്മിൽ പ്രണയമാണെന്നും ഉടൻ വിവാഹിതരാകുമെന്നുമാണ് ഗോസിപ്പ് വാർത്തകളിലെ ചൂടേറിയ ചർച്ചാവിഷയം. 
 
മുംബൈയിലെ ഒരു ഹോട്ടലിൽ ഇരുവരും ഒന്നിച്ചെന്നും മണിക്കൂറുകളോളം അവിടെ ചിലവഴിച്ചെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഹോട്ടലിൽ എത്തിയവർ ഇരുവരുടെയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈക്ക് വേണ്ടി കളിക്കാന്‍ ബ്രാവോ തമിഴ്‌നാട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതത്രേ.
 
ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും വാർത്തകൾ ഉണ്ട്. എന്നാൽ, ബ്രാവോയുമായുള്ള ബന്ധത്തിന് ശ്രിയയുടെ വീട്ടിൽ സമ്മതമല്ലത്രേ. ഇക്കാര്യം പറഞ്ഞ് വീട്ടിൽ കുടുംബക്കാരുമായി ശ്രിയ വഴക്കുണ്ടാക്കിയെന്നും പാപ്പരാസികൾ പറയുന്നു. അതേ സമയം തങ്ങള്‍ തമ്മില്‍ അത്തരത്തിലുള്ള ബന്ധമില്ലെന്നും ബ്രാവോ തന്‍റെ ഏറ്റവുമടുത്ത സുഹൃത്താണെന്നുമാണ് ശ്രീയ മുമ്പ് വ്യക്തമാക്കിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഭവം കഴിഞ്ഞ ശേഷം സെറ്റിലെത്തിയ ദിലീ‍പിനെ കണ്ട് അവരെല്ലാം പകച്ചു പോയി !