Empuraan vs Coolie: 'ഏത് കൂലി വന്താലും തൊട മുടിയാത്'; രജനിക്ക് 'എമ്പുരാന്‍' റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയില്ല, വീഴുമോ 'ലിയോ'?
റിലീസ് ദിനമാകുമ്പോഴേക്കും 'കൂലി'യുടെ കേരള ഓപ്പണിങ് 10 കോടിക്ക് അടുത്തെത്തിയേക്കാമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്
Empuraan vs Coolie: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'ക്ക് കേരള ബോക്‌സ്ഓഫീസില്‍ വമ്പന്‍ സ്വീകരണം. ബുക്കിങ് ആരംഭിച്ചു 24 മണിക്കൂറിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയിലേറെ കളക്ട് ചെയ്‌തെന്നാണ് വിവരം.
റിലീസ് ദിനമാകുമ്പോഴേക്കും 'കൂലി'യുടെ കേരള ഓപ്പണിങ് 10 കോടിക്ക് അടുത്തെത്തിയേക്കാമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ 'എമ്പുരാന്‍' തീര്‍ത്ത കേരള ബോക്‌സ്ഓഫീസ് ഓപ്പണിങ് റെക്കോര്‍ഡ് മറികടക്കാന്‍ രജനികാന്ത് ചിത്രത്തിനു സാധിക്കില്ല.
'എമ്പുരാന്റെ' കേരള ബോക്‌സ്ഓഫീസ് ഓപ്പണിങ് 14.07 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ളത് വിജയ് ചിത്രം 'ലിയോ' നേടിയ 12 കോടി. രജനിക്ക് വിജയ് ചിത്രത്തെയും തൊടാന്‍ സാധിക്കില്ല. ലിയോയ്ക്കു താഴെ കേരള ബോക്‌സ്ഓഫീസ് ഓപ്പണിങ്ങില്‍ മൂന്നാം സ്ഥാനത്താകും 'കൂലി' എത്തുക. കെ.ജി.എഫ്. 2 (7.25 കോടി), ഒടിയന്‍ (7.20 കോടി) എന്നിവയെ പിന്നിലാക്കിയാകും 'കൂലി' മൂന്നാം സ്ഥാനം ഉറപ്പിക്കുക.
വമ്പന്‍ താരനിരയുമായി എത്തുന്ന തലൈവര്‍ പടം ഓഗസ്റ്റ് 14 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. കേരളത്തില്‍ രാവിലെ ആറിനാണ് ആദ്യ ഷോ. തമിഴ്‌നാട്ടില്‍ ആദ്യ ഷോ ഒന്‍പത് മണിക്കേ ആരംഭിക്കൂ. കര്‍ണാടകയിലും ആദ്യ ഷോ ആറ് മണിക്ക് നടക്കും.