14 വർഷത്തെ അധ്വാനത്തിന്റെ ഫലം; കഴിവ് തെളിയിക്കണമായിരുന്നു, ഒടുവിൽ അത് സംഭവിക്കുന്നുവെന്ന് ദുൽഖർ
മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന കോംബോ ആണ് മമ്മൂട്ടി-ദുൽഖർ സൽമാൻ കോംബോ. ഇരുവരും ഒരുമിക്കുന്ന ആദ്യ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 14 വർഷത്തോളമായി ദുൽഖർ സിനിമയിലെത്തിയിട്ട്. ഇതുവരെ ഇരുവരും ഒരുമിച്ച് സ്‌ക്രീൻ പങ്കിട്ടിട്ടില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുക ലോക യൂണിവേഴ്‌സിലൂടെയായിരിക്കും. മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ലോകയുടെ തുടർ ഭാഗങ്ങളിൽ തങ്ങൾ ഒരുമിച്ച് അഭിനയിക്കുമെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. പതിനാല് വർഷത്തെ തന്റെ അഭിനയത്തിന്റെ ഫലമാണ് ഈ നിമിഷമെന്നാണ് ദുൽഖർ പറയുന്നത്. മകൻ ആയതുകൊണ്ട് മാത്രം മമ്മൂട്ടി സിനിമ ചെയ്യാൻ തയ്യാറാകില്ലെന്നും കഴിവ് തെളിയിക്കേണ്ടിയിരുന്നുവെന്നും ദുൽഖർ പറയുന്നു.
'ലോകയുടെ മുന്നോട്ടുള്ള ഭാഗങ്ങളിൽ അദ്ദേഹം തീർച്ചയായും ഉണ്ടാകും. ഇത് ഞങ്ങൾ എക്‌സ്‌പെരിമെന്റ് പോലെ ചെയ്ത സിനിമയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചതെന്നാണ് ദുൽഖർ പറയുന്നത്.
ലോകയുടെ മുന്നോട്ടുള്ള സിനിമകളിൽ അദ്ദേഹമുണ്ടാകും. ഞങ്ങൾ ഒരുമിച്ച് ചെയ്യുന്ന ആദ്യത്തെ സിനിമയാകുമത്. 14 വർഷമായി ഞാൻ അഭിനയിക്കുന്നു.
ആദ്യമായാണ് ഇങ്ങനൊരു സുവർണാവസരം കിട്ടുന്നതെന്നും ദുൽഖർ പറയുന്നു. ഞാൻ ആവശ്യപ്പെട്ടതു കൊണ്ട് മകൻ ആണെന്ന് കരുതി മാത്രം അദ്ദേഹം സമ്മതിക്കില്ല. ഞാൻ ആദ്യം കഴിവ് തെളിയിക്കണമായിരുന്നു. ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടാൻ സാധിക്കുന്ന നിമിഷം അഭിമാനവും വൈകാരികവുമാണ്', ദുൽഖർ പറഞ്ഞു.