14 വർഷത്തെ അധ്വാനത്തിന്റെ ഫലം; കഴിവ് തെളിയിക്കണമായിരുന്നു, ഒടുവിൽ അത് സംഭവിക്കുന്നുവെന്ന് ദുൽഖർ

മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

നിഹാരിക കെ.എസ്
ബുധന്‍, 12 നവം‌ബര്‍ 2025 (18:00 IST)
മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന കോംബോ ആണ് മമ്മൂട്ടി-ദുൽഖർ സൽമാൻ കോംബോ. ഇരുവരും ഒരുമിക്കുന്ന ആദ്യ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 14 വർഷത്തോളമായി ദുൽഖർ സിനിമയിലെത്തിയിട്ട്. ഇതുവരെ ഇരുവരും ഒരുമിച്ച് സ്‌ക്രീൻ പങ്കിട്ടിട്ടില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുക ലോക യൂണിവേഴ്‌സിലൂടെയായിരിക്കും. മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
 
ലോകയുടെ തുടർ ഭാഗങ്ങളിൽ തങ്ങൾ ഒരുമിച്ച് അഭിനയിക്കുമെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. പതിനാല് വർഷത്തെ തന്റെ അഭിനയത്തിന്റെ ഫലമാണ് ഈ നിമിഷമെന്നാണ് ദുൽഖർ പറയുന്നത്. മകൻ ആയതുകൊണ്ട് മാത്രം മമ്മൂട്ടി സിനിമ ചെയ്യാൻ തയ്യാറാകില്ലെന്നും കഴിവ് തെളിയിക്കേണ്ടിയിരുന്നുവെന്നും ദുൽഖർ പറയുന്നു.
 
'ലോകയുടെ മുന്നോട്ടുള്ള ഭാഗങ്ങളിൽ അദ്ദേഹം തീർച്ചയായും ഉണ്ടാകും. ഇത് ഞങ്ങൾ എക്‌സ്‌പെരിമെന്റ് പോലെ ചെയ്ത സിനിമയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചതെന്നാണ് ദുൽഖർ പറയുന്നത്.
ലോകയുടെ മുന്നോട്ടുള്ള സിനിമകളിൽ അദ്ദേഹമുണ്ടാകും. ഞങ്ങൾ ഒരുമിച്ച് ചെയ്യുന്ന ആദ്യത്തെ സിനിമയാകുമത്. 14 വർഷമായി ഞാൻ അഭിനയിക്കുന്നു. 
 
ആദ്യമായാണ് ഇങ്ങനൊരു സുവർണാവസരം കിട്ടുന്നതെന്നും ദുൽഖർ പറയുന്നു. ഞാൻ ആവശ്യപ്പെട്ടതു കൊണ്ട് മകൻ ആണെന്ന് കരുതി മാത്രം അദ്ദേഹം സമ്മതിക്കില്ല. ഞാൻ ആദ്യം കഴിവ് തെളിയിക്കണമായിരുന്നു. ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടാൻ സാധിക്കുന്ന നിമിഷം അഭിമാനവും വൈകാരികവുമാണ്', ദുൽഖർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

അടുത്ത ലേഖനം
Show comments