Kaantha Box Office Collection: ലക്കി ഭാസ്‌കര്‍ കടക്കാന്‍ കഴിയാതെ കാന്ത; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആദ്യദിനം സേഫ്

സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം നാലിനും നാലര കോടിക്കും ഇടയിലാണ് ആദ്യദിനം 'കാന്ത'യുടെ ഇന്ത്യ നെറ്റ് കളക്ഷന്‍

രേണുക വേണു
ശനി, 15 നവം‌ബര്‍ 2025 (09:38 IST)
Kaantha Box Office Collection: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത 'കാന്ത' ആദ്യദിനം നാല് കോടിയിലേറെ കളക്ട് ചെയ്തു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. 
 
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം നാലിനും നാലര കോടിക്കും ഇടയിലാണ് ആദ്യദിനം 'കാന്ത'യുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. തമിഴില്‍ നിന്ന് 2.5 കോടിയിലേറെ കളക്ട് ചെയ്തു. തെലുങ്കില്‍ 1.5 കോടിയാണ് ആദ്യദിന നെറ്റ് കളക്ഷന്‍. മലയാളത്തില്‍ പ്രതീക്ഷിച്ച പോലെ വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ 80,000 ത്തിനടുത്ത് ടിക്കറ്റുകള്‍ കാന്തയുടേതായി വിറ്റുപോയിട്ടുണ്ട്. 
 
അതേസമയം ദുല്‍ഖറിന്റെ തന്നെ മുന്‍ വിജയചിത്രമായ ലക്കി ഭാസ്‌കറിന്റെ ആദ്യദിന കളക്ഷന്‍ മറികടക്കാന്‍ 'കാന്ത'യ്ക്കു സാധിച്ചിട്ടില്ല. ലക്കി ഭാസ്‌കര്‍ ആദ്യദിനം 6.45 കോടിയാണ് നെറ്റ് കളക്ഷനായി സ്വന്തമാക്കിയത്. രണ്ടാം ദിനമായ ഇന്ന് 'കാന്ത'യുടെ നെറ്റ് കളക്ഷന്‍ ഏഴ് കോടിക്കു അടുത്തെത്തുമെന്നാണ് പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments