Lokah: ബോക്‌സ്ഓഫീസിനു 'ലോകഃ മൂഡ്'; എതിരാളികള്‍ ഇല്ല, നാളെയോടെ 100 കോടി

റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 40 കോടിക്ക് അടുത്തെത്തി

രേണുക വേണു
ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (08:39 IST)
Lokah Box Office Collection

Lokah Box Office: മലയാളികള്‍ ഓണം മൂഡിലേക്ക് എത്തിയപ്പോള്‍ ബോക്‌സ്ഓഫീസിനു 'ലോകഃ മൂഡ്'. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുന്നു. മലയാളത്തിനു പുറത്തും ലോകഃയ്ക്കു ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. 
 
റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 40 കോടിക്ക് അടുത്തെത്തി. വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടി കടന്നു. നാളെയോടെ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് അടക്കം പ്രവചിക്കുന്നത്. ഇന്നലെ (ചൊവ്വ) മാത്രം ഏഴ് കോടിയിലേറെയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനത്തില്‍ 2.7 കോടി ഇന്ത്യ നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം പിന്നീട് ഒരു ദിവസം പോലും നാല് കോടിയില്‍ നിന്ന് താഴ്ന്നിട്ടില്ല. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. അതും തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് മാത്രം ഒരു കോടിയിലേറെ കളക്ഷന്‍ വന്നു. 
ബോക്‌സ്ഓഫീസില്‍ ലോകഃയ്ക്കു എതിരാളികള്‍ ഇല്ല എന്നതാണ് വാസ്തവം. ആറാം ദിനം ഏഴ് കോടിക്ക് മുകളില്‍ ലോകഃ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' രണ്ട് കോടി മാത്രമാണ് കളക്ട് ചെയ്തത്. ലോകഃയുടെ പകുതിയേക്കാള്‍ കുറവാണിത്. ഓണം അവധി ദിനങ്ങളില്‍ ലോകഃയ്ക്കു തന്നെയാണ് ഡിമാന്‍ഡ്. ബുക്ക് മൈ ഷോയിലും ലോകഃ ആധിപത്യം തുടരുകയാണ്. ആറ് ദിവസം പിന്നിടുമ്പോള്‍ ഹൃദയപൂര്‍വ്വത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 16.25 കോടിയാണ്. 
 
തെലുങ്ക്, തമിഴ് ഭാഷകളിലും ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ലോകഃയുടെ ഹിന്ദി പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തും. ലോകഃ ഹിന്ദിയില്‍ ഇറക്കാന്‍ നിര്‍മാണക്കമ്പനിയായ വേഫറര്‍ ഫിലിംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments