Lokah vs Hridayapoorvam: മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി ലോകഃയുടെ കുതിപ്പ്; ഓണക്കപ്പ് ഉറപ്പിച്ചു

Lokah Box Office Collection: മൂന്നാം ദിനമായ ഇന്നലെ (ശനി) ഹൃദയപൂര്‍വ്വം കളക്ട് ചെയ്തത് 2.85 കോടിയാണ്

രേണുക വേണു
ഞായര്‍, 31 ഓഗസ്റ്റ് 2025 (09:10 IST)
Lokah vs Hridayapoorvam: ഓണം കളറാക്കി ലോകഃയും ഹൃദയപൂര്‍വ്വവും. ഓഗസ്റ്റ് 28 നു റിലീസ് ചെയ്ത രണ്ട് ചിത്രങ്ങള്‍ക്കും ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തെ പിന്നിലാക്കി ലോകഃ കുതിപ്പ് തുടരുകയാണ്. 
 
മൂന്നാം ദിനമായ ഇന്നലെ (ശനി) ഹൃദയപൂര്‍വ്വം കളക്ട് ചെയ്തത് 2.85 കോടിയാണ്. ആകെ കളക്ഷന്‍ 8.63 കോടിയിലേക്ക് എത്തി. റിലീസ് ദിനത്തില്‍ 3.25 കോടി കളക്ട് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ദിന കളക്ഷന്‍ 2.5 കോടിയായി കുറഞ്ഞിരുന്നു. 
അതേസമയം റിലീസ് ദിനത്തില്‍ ഹൃദയപൂര്‍വ്വത്തിനു പിന്നിലായിരുന്ന ലോകഃ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ബോക്‌സ്ഓഫീസ് ഭരിച്ചു. മൂന്നാം ദിനമായ ശനിയാഴ്ച മാത്രം 7.25 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ആദ്യദിനം 2.7 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച നാല് കോടിയുമാണ് ലോകഃ കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആകെ കളക്ഷന്‍ 13.95 കോടിയായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments