Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റിനേക്കാള്‍ കൂടുതല്‍ തരാം; ലോകഃയ്ക്കായി കോടികള്‍ എറിയാന്‍ നെറ്റ്ഫ്‌ളിക്‌സ്

ലോകഃയുടെ നിര്‍മാതാക്കളും നെറ്റ്ഫ്‌ളിക്‌സും തമ്മില്‍ അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്

Lokah Movie Review, Lokah Movie Response, Kalyani priyadarshan, Lokah chapter 1 chandra,Lokah Universe,ലോക സിനിമ റിവ്യൂ, ലോക പ്രതികരണങ്ങൾ,കല്യാണി പ്രിയദർശൻ, ചാപ്റ്റർ 1 ചന്ദ്ര

രേണുക വേണു

, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (18:01 IST)
ലോകഃയുടെ ഒടിടി അവകാശം സ്വന്തമാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് രംഗത്ത്. ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര ബോക്‌സ്ഓഫീസില്‍ 100 കോടിയിലേക്ക് അടുക്കുമ്പോഴാണ് വമ്പന്‍ ഓഫറുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്തെത്തിയിരിക്കുന്നത്. 
 
ലോകഃയുടെ നിര്‍മാതാക്കളും നെറ്റ്ഫ്‌ളിക്‌സും തമ്മില്‍ അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഏതാണ്ട് 30 കോടിക്കു മുകളിലാണ് നെറ്റ്ഫ്‌ളിക്‌സ് ലോകഃയ്ക്കു ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ആകെ ബജറ്റ് 30 കോടിയാണ്. ബജറ്റിനേക്കാള്‍ കൂടുതല്‍ പണം മുടക്കി ഒടിടി അവകാശം സ്വന്തമാക്കാനും നെറ്റ്ഫ്‌ളിക്‌സ് തയ്യാറാണെന്നാണ് വിവരം. 
 
അതേസമയം റിലീസ് ചെയ്തു ആറ് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 100 കോടിക്കരികില്‍ എത്തിയിരിക്കുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍. തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കയറും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടക വികാരം വ്രണപ്പെടുത്തുന്നു; ലോകഃയിലെ ഒരു ഡയലോഗ് നീക്കം ചെയ്തു