Mammootty - Naslen: ഖാലിദ് റഹ്‌മാന്‍ ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കും; മമ്മൂട്ടിക്കൊപ്പം നസ്ലനും പ്രധാന വേഷത്തില്‍
കഥ കേട്ട ശേഷം മമ്മൂട്ടിയും നസ്ലനും ഡേറ്റ് നല്‍കിയെന്നാണ് മോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
Mammootty - Naslen: മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ നസ്ലനും പ്രധാന വേഷത്തില്‍. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക.
കഥ കേട്ട ശേഷം മമ്മൂട്ടിയും നസ്ലനും ഡേറ്റ് നല്‍കിയെന്നാണ് മോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ഴോണറില്‍ ആയിരിക്കും ചിത്രം ഒരുക്കുക. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു ശേഷമായിരിക്കും ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലേക്ക് മമ്മൂട്ടി കടക്കുക.
ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് നസ്ലനെ സജസ്റ്റ് ചെയ്തതെന്നാണ് വിവരം. കഥ കേട്ട ശേഷം നിര്‍മാണം ഏറ്റെടുക്കാന്‍ മമ്മൂട്ടി കമ്പനി തയ്യാറാകുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം മമ്മൂട്ടി കൊച്ചിയില്‍ എത്തിയ ശേഷമായിരിക്കും.