Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം ടിയെ മോഹിപ്പിച്ച രഞ്ജിത് സിനിമ!

പേരു പോലെ സുന്ദരമായ ഒരു ചിത്രം; അതുതന്നെയാണ് എം ടിയെ മോഹിപ്പിച്ച രഞ്ജിത് സിനിമ!

എം ടിയെ മോഹിപ്പിച്ച രഞ്ജിത് സിനിമ!
, ഞായര്‍, 27 നവം‌ബര്‍ 2016 (16:37 IST)
മലയാളത്തിന്റെ മികച്ച കഥാകാരന്‍ എം ടി വാസുദേവനെ മോഹിപ്പിച്ച ഒരു രഞ്ജിത് സിനിമയുണ്ടായിരുന്നു. മലയാളികള്‍ എല്ലാവരും നെഞ്ചേറ്റിയ ചിത്രമായിരുന്നു അത്. ആദ്യമൊക്കെ ഹാസ്യരൂപേണയുള്ള സിനിമകളായിരുന്നു സംവിധായകന്‍ രഞ്ജിത് എഴുതിയിരുന്നത്. നര്‍മസിനിമകള്‍ക്ക് ശേഷമാണ് രഞ്ജിത് ആക്ഷന്‍ സിനിമകള്‍ എഴുതിതുടങ്ങിയത്.
 
രഞിത് സിനിമകളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ എം ടി ഒരിക്കല്‍ പറയുകയുണ്ടായി, നന്ദനമാണ് തന്നെ ഏറ്റവും മോഹിപ്പിച്ച രഞ്ജിത് സിനിമയെന്ന്. എഴുതാന്‍ ആഗ്രഹം തോന്നിപ്പോയ സിനിമയാണ് നന്ദനമെന്നും എം ടി പറഞ്ഞു. നന്ദനം എന്ന ചിത്രത്തിന് ലഭിച്ച പ്രേക്ഷക അംഗീകാരത്തേക്കാള്‍ വലിയ അംഗീകാരമാണ് എം ടിയുടെ വാക്കുകളിലൂടെ രഞ്ജിത്തിനു ലഭിച്ചത്.
 
വല്യേട്ടനും ആറാംതമ്പുരാനും അരങ്ങ് വാഴുന്ന കാലത്താണ് രഞ്ജിത് നവ്യ നായരെ കേന്ദ്രകഥാപാത്രമാക്കി നന്ദനം ചെയ്യുന്നത്. കൃഷ്ണ ഭക്തയായ ബാലാമണിയുടെ കഥ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. രഞ്‌ജിത്തിന്റെ തൂലികയിൽ വിരിഞ്ഞ നന്ദനം, പേര് പോലെ സുന്ദരമായ സിനിമ. പ്രണയം എന്ന വികാരത്തിനു ഭക്തിയുടെ നിറം നല്‍കി, കണ്ണീർപ്പൂക്കൾ കൊണ്ട് പുഷ്പാർച്ചന നടത്തി മലയാള സിനിമയ്ക്ക് രഞ്ജിത്ത് എന്ന കലകാരൻ സ്വർണ്ണത്തട്ടിൽ വെച്ച് സമർപ്പിച്ച പ്രസാദമാണ് നന്ദനം.
 
webdunia
എത്രകണ്ടാലും മതിയാവാത്ത ഒരു സിനിമയാണിത്. കാരണം രഞ്‌ജിത് അത്രയ്ക്കും മനോഹരമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. അമ്പലക്കുളത്തിൽ ഒന്ന് മുങ്ങികുളിച്ച് ഒരു നിർമാല്യം തൊഴുത്‌ മടങ്ങുന്ന സുഖം തരുന്ന സിനിമ. ഓരോ സീനിലും രഞ്‌ജിത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പെർഫെക്ഷൻ. ഒരു പക്ഷേ രഞ്ജിതിന്റെ തൂലികയില്‍ വിരിഞ്ഞ മികച്ച സിനിമകളില്‍ ഒന്നുതന്നെ. ക്ലൈമാക്സ്‌ ആണ് ഈ സിനിമയുടെ ജീവൻ. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് -കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി