മലയാള സിനിമയുടെ മൂത്തോന്‍ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. കാൻസറിനെ തുടർന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. രോഗാവസ്ഥയെ മറി കടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയുള്ള പിറന്നാള്‍ ആനിന്ന്. മമ്മൂട്ടിയെപ്പോലെ തന്നെ മലയാള സിനിമയ്ക്കും മലയാളിയ്ക്കും ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരാളുടെ ജന്മദിനം എന്ന പോലെ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികള്‍.
മമ്മൂട്ടിയ്ക്കുള്ള മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താന്‍ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിയുടെ ചിത്രമുള്ള ഷർട്ട് ധരിച്ചാണ്. മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളാണ് ഷർട്ടിൽ ഉള്ളത്.
മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായി മോഹന്‍ലാല്‍ പറയുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ സമ്മാനം ഏറെ സ്‌പെഷ്യല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.