Mammootty Birthday: സൗഹൃദം എന്ന് പറഞ്ഞാൽ ഇതാണ്; 'മമ്മൂട്ടി ഷർട്ട'ണിഞ്ഞ് മോഹൻലാൽ ബിഗ് ബോസിൽ

നിഹാരിക കെ.എസ്
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (11:32 IST)
മലയാള സിനിമയുടെ മൂത്തോന്‍ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. കാൻസറിനെ തുടർന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. രോഗാവസ്ഥയെ മറി കടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയുള്ള പിറന്നാള്‍ ആനിന്ന്. മമ്മൂട്ടിയെപ്പോലെ തന്നെ മലയാള സിനിമയ്ക്കും മലയാളിയ്ക്കും ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരാളുടെ ജന്മദിനം എന്ന പോലെ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികള്‍.
 
മമ്മൂട്ടിയ്ക്കുള്ള മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താന്‍ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിയുടെ ചിത്രമുള്ള ഷർട്ട് ധരിച്ചാണ്. മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളാണ് ഷർട്ടിൽ ഉള്ളത്. 
 
മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായി മോഹന്‍ലാല്‍ പറയുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ സമ്മാനം ഏറെ സ്‌പെഷ്യല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളുടെ പൾസ് എനിക്കറിയാം, തൃശൂർ എടുക്കും, കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാമെന്ന് സുരേഷ് ഗോപി

മുൻ ഡിജിപി ആർ ശ്രീലേഖ ശാസ്തമംഗലത്ത്, 67 അംഗ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

കേരളം തിരെഞ്ഞെടുപ്പ് ചൂടിലേക്ക്, തദ്ദേശ തെരെഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായി ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്

Local Body Election 2025 Kerala Dates: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 13 നു

തന്റെ താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാക്കിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments