Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ദ് ബാഹുബലി പോലെയെന്ന് മുരളി ഗോപി

ബന്ദ് ബാഹുബലി പോലെയെന്ന് മുരളി ഗോപി
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (19:11 IST)
ബന്ദ് ബാഹുബലി പോലെയാണെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു ഹര്‍ത്താലിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.ബാഹുബലിയെ പോലെ വ്യവസ്ഥിതിയാല്‍ കൊല്ലപ്പെട്ടവനാണ് ബന്ദ്. എന്നാല്‍ അവന്റെ മകനായ ‘ഹര്‍ത്താല്‍ ഇപ്പോഴും മഗിഴ്മതിയുടെ തെരുവുകളില്‍ അലയുകയാണ്. അവന്റെ കണ്ണുകളില്‍ പ്രതികാരമുണ്ട്.  അവന്റെ അച്ഛനെ കണ്ടിട്ടുളളവര്‍ ഇവന്‍ അച്ഛന്റെ തനി പകര്‍പ്പാണെന്ന് പറയുമെന്നും മുരളി ഗോപി അദ്ദെഹം ഫേസ്ബുക്കില്‍ കുറിച്ചു.

1997ല്‍ കോടതി ബന്ദ് നടത്തുന്നത് നിരോധിച്ച് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ്  ബന്ദിന്‍റെ രൂപത്തില്‍ തന്നെ ഹര്‍ത്താല്‍ നടത്താന്‍ തുടങ്ങിയത്. തൊഴില്‍സംരക്ഷണം ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.


Share this Story:

Follow Webdunia malayalam