വിദേശത്ത് നടന്ന ഒരു ഫാഷന്‍ ഷോയ്ക്കിടെ ചോദിച്ച ചോദ്യങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് ധ്യാന്‍ ശ്രീനിവാസന്‍ ശോഭാ വിശ്വനാഥിനെയും അവതാരക ലക്ഷ്മി നക്ഷത്രയേയും എയറില്‍ കയറ്റിയത്. ഫാഷന്‍ ഷോയില്‍ അതിഥിയായി വന്ന ധ്യാന്‍ ശ്രീനിവാസന്‍ ഷോയിലെ വിധികര്‍ത്താക്കളായ ശോഭാ വിശ്വനാഥിന്റെയും ലക്ഷ്മി നക്ഷത്രയുടെയും ചോദ്യങ്ങളെയാണ് വിമര്‍ശിച്ചത്. മത്സരാര്‍ഥികളില്‍ ഒരാളോട് കാവ്യാ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ എന്ന ചോദ്യമാണ് വിധികര്‍ത്താക്കള്‍ ചോദിച്ചത്. ഇതിനെയാണ് ധ്യാന്‍ ശ്രീനിവാസന്‍ വേദിയില്‍ വെച്ച് തന്നെ പരിഹസിച്ചത്.
ഫാഷന്‍ ഷോയിലെ ചോദ്യങ്ങള്‍ സംഘാടകര്‍ നേരത്തെ തയ്യാറാക്കിയതാണെന്നും വിവാദമുണ്ടാക്കുന്ന ചോദ്യങ്ങളാണെന്ന് സംഘാടകരോട് ആദ്യമെ പറഞ്ഞിരുന്നെന്നും ശോഭാ വിശ്വനാഥ് പറയുന്നു. പൈസ തന്നാല്‍ എന്തും ചോദിക്കുമോ എന്നാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ അതൊരു ചാരിറ്റി ഇവന്റായിരുന്നു. അഞ്ച് പൈസ വാങ്ങാതെയാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. പബ്ലിസിറ്റിക്ക് വേണ്ടി ഞങ്ങളുടെ മുഖത്ത് കരി വാരിതേക്കിക്കുകയാണ് സംഘാടകര്‍ ചെയ്തത്. ഇതില്‍ താന്‍ വിയോജിപ്പ് സംഘാടകരെ അറിയിച്ചെന്നും ശോഭാ വിശ്വനാഥ് പറഞ്ഞു.
കാവ്യാ മാധവനും മഞ്ജു വാര്യരും ജീവിതത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്ത സ്ത്രീകളാണ്. ഇവരെ പള്‍സര്‍ സുനിയെയോ ഇരയെയോ വെച്ച് താരതമ്യം ചെയ്യാന്‍ പാടില്ലായിരുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണ്. അത് വിഷമുണ്ടാക്കി. അവിടെ നടന്ന കാര്യങ്ങള്‍ ഒരു തമാശപോലെയാണ് താനും ലക്ഷ്മിയും കണ്ടെതെന്നും ധ്യാനിന്റെ പ്രതികരണം വിഷമമുണ്ടാക്കിയെന്നും ശോഭ വ്യക്തമാക്കി. ധ്യാന്‍ സഹോദരനെ പോലെയാണ്. അങ്ങനൊരാള്‍ പബ്ലിസിറ്റിക്കായി തങ്ങളെ മോശക്കാരാക്കിയത് ശരിയായില്ലെന്നും ശോഭ പറഞ്ഞു.
അതേസമയം പരിപാടി എല്ലാം സ്‌ക്രിപ്റ്റഡാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ചോദ്യങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് സംഘാടകര്‍ മുന്‍പ് തന്നെ നല്‍കിയിരുന്നെന്നും അതിന്റെ തെളിവ് തന്റെ കയ്യിലുണ്ടെന്നും ശോഭ പറഞ്ഞു.