Vijay Sethupathy: 'ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത്? അതോ കിടക്കയിലോ?': ആൻഡ്രിയയോട് വിജയ് സേതുപതി
ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.
കവിൻ, ആൻഡ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മാസ്ക്. വികർണൻ അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.
വർഷങ്ങൾക്ക് മുൻപ് കണ്ട അതേ രൂപത്തിലാണ് ഇന്നും ആൻഡ്രിയ ഉള്ളതെന്നും നാളെ തന്റെ മകനും ആരാണ് ഈ പെൺകുട്ടി എന്ന് അത്ഭുതത്തോടെ ചോദിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു.
'പണ്ട് ഞാൻ ബീച്ചിൽ ഒരു പ്രതിമ വെച്ചിരിക്കുന്നത് കണ്ടു. അതിന് ശേഷം ആൻഡ്രിയയെ കണ്ടു. രണ്ടും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എങ്ങനെയാണ് ഇത്ര വർഷം കഴിഞ്ഞിട്ടും ചെറുപ്പമായി ഇരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ വട ചെന്നൈയിലെ ചന്ദ്രയെ കണ്ടപോലെ തന്നെയുണ്ട്.
പണ്ട് ഒരു പരസ്യത്തിൽ ആൻഡ്രിയയെ കണ്ട ഓർമ എനിക്കുണ്ട്. അന്ന് ഞാൻ ആലോചിച്ചിരുന്നു, ആരാണ് ഈ പെൺകുട്ടി എന്ന്. ഇന്നും ഞാൻ അതേ ചോദ്യം തന്നെ ആവർത്തിക്കുന്നു. നാളെ എന്റെ മകനും ചോദിക്കും ആരാണ് ഈ പെൺകുട്ടിയെന്ന്. സത്യമായിട്ടും അതേ അഴക് തന്നെ ഇപ്പോഴും. നിങ്ങൾ വീട്ടിൽ പോയി ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? എന്തായാലും നന്നായി ഇരിക്കട്ടെ". - വിജയ് സേതുപതി പറഞ്ഞു.