Vijay Sethupathy: 'ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത്? അതോ കിടക്കയിലോ?': ആൻഡ്രിയയോട് വിജയ് സേതുപതി

ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.

നിഹാരിക കെ.എസ്
ബുധന്‍, 12 നവം‌ബര്‍ 2025 (09:55 IST)
കവിൻ, ആൻഡ്രിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മാസ്ക്. വികർണൻ അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. 
 
വർഷങ്ങൾക്ക് മുൻപ് കണ്ട അതേ രൂപത്തിലാണ് ഇന്നും ആൻഡ്രിയ ഉള്ളതെന്നും നാളെ തന്റെ മകനും ആരാണ് ഈ പെൺകുട്ടി എന്ന് അത്ഭുതത്തോടെ ചോദിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു.
 
'പണ്ട് ഞാൻ ബീച്ചിൽ ഒരു പ്രതിമ വെച്ചിരിക്കുന്നത് കണ്ടു. അതിന് ശേഷം ആൻഡ്രിയയെ കണ്ടു. രണ്ടും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എങ്ങനെയാണ് ഇത്ര വർഷം കഴിഞ്ഞിട്ടും ചെറുപ്പമായി ഇരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ വട ചെന്നൈയിലെ ചന്ദ്രയെ കണ്ടപോലെ തന്നെയുണ്ട്.
 
പണ്ട് ഒരു പരസ്യത്തിൽ ആൻഡ്രിയയെ കണ്ട ഓർമ എനിക്കുണ്ട്. അന്ന് ഞാൻ ആലോചിച്ചിരുന്നു, ആരാണ് ഈ പെൺകുട്ടി എന്ന്. ഇന്നും ഞാൻ അതേ ചോദ്യം തന്നെ ആവർത്തിക്കുന്നു. നാളെ എന്റെ മകനും ചോദിക്കും ആരാണ് ഈ പെൺകുട്ടിയെന്ന്. സത്യമായിട്ടും അതേ അഴക് തന്നെ ഇപ്പോഴും. നിങ്ങൾ വീട്ടിൽ പോയി ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? എന്തായാലും നന്നായി ഇരിക്കട്ടെ". - വിജയ് സേതുപതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

അടുത്ത ലേഖനം
Show comments