മോഹന്‍ലാലിന്‍റെ ലൂസിഫര്‍ ഒന്ന് വന്നോട്ടെ, കാണാന്‍ കാത്തിരിക്കുകയാണ് മമ്മൂട്ടി!
എല്ലാവരും കാത്തിരിക്കുന്നു, മമ്മൂട്ടിയും; അത് ലൂസിഫറിന് വേണ്ടിയാണ്!
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ അടുത്ത വര്‍ഷം ഓണച്ചിത്രമായാണ് പ്രദര്‍ശനത്തിനെത്തുക. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. വാര്‍ത്ത പുറത്തുവന്നതുമുതല്‍ എല്ലാവരും ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ്. അക്കൂട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമുണ്ട് എന്നതാണ് പുതിയ വാര്‍ത്ത.
‘ലൂസിഫര്‍’ എന്ന പ്രൊജക്ടിനെപ്പറ്റിയുള്ള വാര്‍ത്ത വന്നപ്പോള്‍ തന്നെ മമ്മൂട്ടി മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും മുരളി ഗോപിയെയും വിളിച്ച് അഭിനന്ദനങ്ങളും ആശംസയും അറിയിച്ചു. തനിക്ക് ഏറെ പ്രിയപ്പെട്ട സുകുമാരന്‍റെയും ഭരത് ഗോപിയുടെയും മക്കള്‍ക്കൊപ്പം ഒരു സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മോഹന്‍ലാലിനെ പ്രത്യേകം അഭിനന്ദിച്ചു എന്നാണ് വിവരം.
എല്ലാവര്‍ക്കുമൊപ്പം താനും ലൂസിഫറിന്‍റെ വരവിനായി കാത്തിരിക്കുന്നതായി മമ്മൂട്ടി അറിയിച്ചുവത്രേ. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.