ഏഴിൽ ആറിലും തോൽക്കുന്നത് ലിവർപൂളിൻ്റെ നിലവാരമല്ല, റിസ്കെടുക്കാനാവില്ലായിരുന്നു: ആർനെ സ്ലോട്ട്

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 4 മത്സരങ്ങളിലാണ് ലിവര്‍പൂള്‍ തോള്‍വി ഏറ്റുവാങ്ങിയത്.

അഭിറാം മനോഹർ
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (18:32 IST)
ലീഗ് കപ്പില്‍ ക്രിസ്റ്റല്‍ പാലസിനോട് 3-0ത്തിന് പരാജയപ്പെട്ടെങ്കിലും ടീമിലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ തന്റെ തീരുമാനത്തെ ന്യായീകരിച്ച് ലിവര്‍പൂള്‍ പരിശീലകന്‍ ആര്‍നെ സ്ലോട്ട്. കഴിഞ്ഞ 7 മത്സരങ്ങളില്‍ ലിവര്‍പൂള്‍ നേരിടുന്ന ആറാമത്തെ തോല്‍വിയാണിത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 4 മത്സരങ്ങളിലാണ് ലിവര്‍പൂള്‍ തോള്‍വി ഏറ്റുവാങ്ങിയത്.
 
ക്രിസ്റ്റല്‍ പാലസിനെതിരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ 10 മാറ്റങ്ങളാണ് സ്ലോട്ട് വരുത്തിയത്. പ്രധാനതാരങ്ങളായ വിര്‍ജില്‍ വാന്‍ ഡൈക്ക്, മുഹമ്മദ് സലാ എന്നിവര്‍ക്കൊപ്പം മറ്റ് പ്രധാന താരങ്ങള്‍ക്കും ടീം വിശ്രമം നല്‍കിയിരുന്നു. വരാനിരിക്കുന്നത് തിരക്കേറിയ മത്സരക്രമമാണെന്ന് കാണിച്ചാണ് ഈ തീരുമാനത്തെ സ്ലോട്ട് ന്യായീകരിച്ചത്. ഏഴില്‍ ആറ് മത്സരം തോല്‍ക്കുക എന്നത് ലിവര്‍പൂളിന്റെ നിലവാരമല്ല. പക്ഷേ ഞങ്ങള്‍ക്ക് ഫിറ്റ്‌നസുള്ള 15-16 ഫസ്റ്റ് കളിക്കാരെ ടീമിലുള്ളു. വരുന്ന ആഴ്ച തിരക്കേറിയ മത്സരക്രമമാണെന്നിരിക്കെ ടീമിന് റിസ്‌കെടുക്കാന്‍ കഴിയില്ലായിരുന്നു. സ്ലോട്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India w vs Australian w: തകർത്തടിച്ച് ഓസീസ് വനിതകൾ, ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിൽ റൺമല

ഏഴിൽ ആറിലും തോൽക്കുന്നത് ലിവർപൂളിൻ്റെ നിലവാരമല്ല, റിസ്കെടുക്കാനാവില്ലായിരുന്നു: ആർനെ സ്ലോട്ട്

അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍

ടി20 ടീമിൽ അർഷദീപിന് ഇടമില്ല, എന്താണ് അവനോടുള്ള പ്രശ്നം?, ഗംഭീറിനെ ചോദ്യം ചെയ്ത് ആരാധകർ

ശീലമുണ്ട്, ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ തയ്യാർ:സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments